ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന മൂന്നുറ്റി ഒന്‍പതാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കും

ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്നുറ്റി ഒന്‍പതാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കും. ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ആത്മഹത്യാശ്രമം. നിയമകമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി എച്ച്.പി.ചൗധരി രാജ്യസഭയില്‍ അറിയിച്ചു. ഈ തീരുമാനത്തിന് 18 സംസ്ഥാന സര്‍ക്കാരുകളുടേയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും അംഗീകാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
2008 ഒക്ടോബറിലാണ് ആത്മഹത്യാശ്രമം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് നീക്കണമെന്ന് ജസ്റ്റീസ് എ.ആര്‍.ലക്ഷ്മണന്‍ അദ്ധ്യക്ഷനായ ബെഞ്ച് ശുപാര്‍ശ ചെയ്തത്. മനുഷ്യത്വമില്ലാത്തതാണ് ഈ വകുപ്പെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ക്രിമിനല്‍ മനസ് ഇല്ലെന്നും അതിനാല്‍ തന്നെ അവര്‍ക്ക് ശിക്ഷയല്ല, പരിചരണവും കൗണ്‍സിലിംഗുമാണ് വേണ്ടതെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. മുന്നൂറ്റി ഒന്പതാം വകുപ്പ് നീക്കണമെന്ന് ആദ്യമായി നിയമ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത് 1971ല്‍ കമ്മിഷന്റെ നാല്‍പത്തിരണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ആയിരുന്നു. അന്ന് അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.
ബിഹാര്‍, മദ്ധ്യപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. സ്‌ഫോടനം നടത്തുന്നതില്‍ പരാജയപ്പെടുന്ന ചാവേറുകളും ഭീകരരും മറ്റും തെളിവ് നശിപ്പിക്കുന്നതിന് സയനൈഡ് പോലുള്ളവ കഴിച്ച് സ്വയം മരിക്കാറുണ്ടെന്നായിരുന്നു എതിര്‍പ്പിന് പ്രധാനമായും ബിഹാര്‍ ചൂണ്ടിക്കാട്ടിയ കാരണം. ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാന്‍ പോലും ആത്മഹത്യാശ്രമം ഉപയോഗിക്കപ്പെടുമെന്നായിരുന്നു സിക്കിമും മദ്ധ്യപ്രദേശും വാദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























