രാഷ്ട്രപതിക്ക് പിറന്നാള്‍ ആശംസകളുമായി മോഡി

രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇന്ന് 79-ം പിറന്നാള്‍. പിറന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രപതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മോഡി രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള ആശംസകള്‍ അറിയിച്ചത്.
\'\'സ്‌നേഹാദരങ്ങളോടെ പിറന്നാള്‍ ആശംസകള്‍ നേരുന്നു. സൗഖ്യത്തോടെ മുന്നോട്ടു പോവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.\'\' മോഡി ട്വിറ്ററില്‍ കുറിച്ചു. പ്രണബ് ദാ സ്വന്തം ജീവിതം രാഷ്ട്രത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിനെപ്പോലെ രാഷ്ട്രീയ പരിചയമുള്ള വളരെ കുറച്ചു വ്യക്തിത്വങ്ങള്‍ മാത്രമേയുള്ളൂ. അദ്ദേഹം രാഷ്ട്രത്തിന്റെ അഭിമാനമാണെന്നും പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























