സൈന്യത്തിന് വാട്‌സ്ആപ്പ് വേണ്ട: ആഭ്യന്തരമന്ത്രാലയം

സൈനികരുടെ ആത്മവീര്യം കെടുത്തുന്ന രീതിയിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉദ്ദേശ്യശുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലുമുളള വാട്‌സ്ആപ് സന്ദേശങ്ങള്‍ സൈനികര്‍ക്കിടയില്‍ പ്രചരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന് തലവേദനയാവുന്നുവെന്ന് റിപ്പോര്‍ട്ട്. ബുധ്ഗാം വെടിവയ്പിനും മോഡിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമാണ് സന്ദേശങ്ങള്‍ കൂടുതലായി പ്രചരിക്കുന്നത്. ഒരു പ്രമുഖ വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ടു പുറത്തുവിട്ടത്.
അതസമയം, സൈബര്‍ സ്‌പേസിലൂടെയുളള ശത്രുക്കളുടെ മനഃശാസ്ത്രപരമായ ആക്രമണമാണിതെന്നാണ് സൈനിക മേധാവികള്‍ കരുതുന്നത്. വാട്‌സ്ആപ് പോലെയുളള സാമൂഹിക സൈറ്റുകളില്‍ ഷെയര്‍ ചെയ്യപ്പെട്ട സന്ദേശങ്ങളുട ഉറവിടം കണ്ടുപിടിക്കാനുളള ബുദ്ധിമുട്ടാണ് മറഞ്ഞുനിന്ന് ആക്രമണം നടത്തുന്നവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യത്തില്‍ നിന്നല്ല ഇത്തരം സന്ദേശങ്ങള്‍ പിറവികൊണ്ടതെന്നാണ് ഉന്നതാദ്യോഗസ്ഥര്‍ വ്യക്തമാക്കുത്.
ബുധ്ഗാമില്‍ രണ്ടു പ്രദേശവാസികള്‍ വെടിയേറ്റു മരിക്കാനിടയായ സംഭവത്തെ കുറിച്ചുളളതാണ് ഒരു സന്ദേശം. മോഡി സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഇത് പ്രചരിക്കുന്നത്. തനിക്ക് രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും പാര്‍ലമെന്റില്‍ ഭൂരിപക്ഷം അത്യാവശ്യമാണെന്നും മോഡി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ സൈന്യം ഒഴിവാക്കാവുന്ന ഒരു ആയുധം മാത്രമാണ് എന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























