അടിയന്തിരാവസ്ഥയെതക്കുറിച്ച് ഇന്ദിരാ ഗാന്ധിക്ക് അറിയില്ലായിരുന്നെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുന്ന ഭരണഘടനാ വകുപ്പുകളെപ്പറ്റി ഇന്ദിരാഗാന്ധിക്ക് അറിയില്ലായിരുന്നെന്നും 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത് അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ ആണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. \'ദ ഡ്രാമാറ്റിക് ഡക്കേഡ്: ദ ഇന്ദിരാഗാന്ധി ഇയേഴ്‌സ് \' എന്ന പുസ്തകത്തിലാണ് പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തലുകള്‍.
1975 ജൂണ്‍ 25 ന് ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനു പിന്നില്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയ്ക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ നിര്‍ദേശമായിരുന്നു. ഇന്ദിരാഗാന്ധി അതനുസരിച്ചു പ്രവര്‍ത്തിച്ചു. പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ ആ നിര്‍ദേശത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നിരവധിപേര്‍ മുന്നോട്ടു വന്നു എന്നതാണ് കൗതുകകരം.
അതേ സമയം, ഇതേ ആള്‍ക്കാര്‍ത്തന്നെ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെപ്പറ്റി അന്വേഷിച്ച ഷാ കമ്മിഷനു മുന്നില്‍ കുറ്റം മുഴുവന്‍ ഇന്ദിരാഗാന്ധിയുടെ ചുമലില്‍ചാരി.
സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ തനിക്കു പങ്കില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം ഇന്ദിരാഗാന്ധിക്ക് ആണെന്നുമാണ് ഷാ കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയത്.\'പ്രണബിന്റെ പുസ്തകത്തില്‍ പറയുന്നു.മൊഴി നല്‍കിയ ശേഷം ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിയ റേ, അന്നു കടും ചുവപ്പു സാരി അണിഞ്ഞിരുന്ന ഇന്ദിരയെ നോക്കി \'നിങ്ങള്‍ ഇന്ന് സുന്ദരിയായിരിക്കുന്നു\' എന്ന് അഭിനന്ദിക്കാനും മറന്നില്ല. \'നിങ്ങളുടെ ശ്രമങ്ങള്‍ക്കു ശേഷവും\' എന്നായിരുന്നു ഇന്ദിരയുടെ തിരിച്ചടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























