കേരളത്തില്‍ മതംമാറ്റംവ്യാപകമാണെന്ന് ശിവസേന എംപി, ഒറ്റക്കെട്ടായി പ്രതിഷേധിച്ച് കേരള എംപിമാര്‍

കേരളത്തില്‍ ലൗ ജിഹാദും അതുവഴിയുള്ള മതംമാറ്റവും വ്യാപകമാണെന്ന് ശിവസേന എം.പി. എ.ജി. സാവന്തിന്റെ ആരോപണം ലോകസഭയില്‍ ബഹളത്തിനിടയാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞ കണക്കിന്റെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നാണ് സാവന്ത് അവകാശപ്പെട്ടത്.
സാവന്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും ശിവസേനാ എം.പി. കള്ളം പ്രചരിപ്പിക്കുകയാണെന്നും വ്യക്തമാക്കി കേരളത്തില്‍നിന്നുള്ള എം.പിമാര്‍ എതിര്‍ത്തു. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നും എം.പിമാര്‍ പറഞ്ഞു.
ആഗ്രയില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തന സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ശിവസേന എം.പിയുടെ ആരോപണം. കേരളത്തില്‍ ഒരുവര്‍ഷം മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ പേര്‍ ലൗ ജിഹാദിലൂടെ മതപരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്ന പരിപാടിയാണു നടക്കുന്നതെന്നും സാവന്ത് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പേര് കരുതിക്കൂട്ടി ഇതിലേക്ക് വലിച്ചിഴച്ചതാണെന്ന് അവര്‍ വാദിച്ചതോടെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള സാവന്തിന്റെ പരാമര്‍ശം രേഖകളില്‍ നിന്നു നീക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























