ആധാറില്ലെങ്കില്‍ എം.പിമാര്‍ക്ക് അലവന്‍സ് ഇല്ല

പാര്‍ലമെന്റ് അംഗങ്ങളുടെ ഹാജറും അലവന്‍സുകളും ആധാര്‍ അധിഷ്ഠിത സോഫ്റ്റ് വെയര്‍ വഴി രേഖപ്പെടുത്താന്‍ പദ്ധതി. 2015 അവസാനമാകുമ്പോഴേക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ ലഭ്യമാകണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിനായി പാര്‍ലമെന്റില്‍ പ്രത്യേക ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പും ആരംഭിച്ചു.
രാജ്യസഭയിലും ലോക്‌സഭയിലുമുള്ള 790 അംഗങ്ങളില്‍ നാനൂറിലേറെ പേര്‍ ആധാര്‍ എടുത്തിട്ടില്ല. കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗം എം.പി. അച്യുതനാണ് ആധാര്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടത്തിനു നേതൃത്വം നല്‍കുന്നത്. നിലവില്‍ എം.പിമാര്‍ സഭക്ക് പുറത്തുള്ള പുസ്തകത്തില്‍ ഒപ്പുവെച്ചാണ് ഹാജര്‍ രേഖപ്പെടുത്തുന്നത്. ആധാര്‍ സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തുന്നതോടെ ഒപ്പിനു പകരം പഞ്ചിങ്ങാവും. ഹാജര്‍ കണക്കാക്കി അലവന്‍സുകള്‍ എം.പിമാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുക.
https://www.facebook.com/Malayalivartha


























