ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം ; ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും സംയുക്ത പ്രസ്താവനയിറക്കി

ഇന്ത്യയ്ക്ക് വന്‍ നയതന്ത്ര നേട്ടം. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും സംയുക്ത പ്രസ്താവനയിറക്കി. പാക് മണ്ണിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടപടിയെടുക്കണമെന്നും സംയുക്ത പ്രസ്!താവനയില്‍ പറയുന്നു.പാക് മണ്ണിലെ മിന്നലാക്രമണം അനിവാര്യമായിരുന്നുവെന്ന് ബീജിംഗിലെ ത്രികക്ഷി ചര്‍ച്ചയില്‍ കേന്ദ്ര വിദേശ കാര്യമനത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇതോടെ പാകിസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടു. അതേസമയം, ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറി.പാകിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ അവര്‍ നടപടിയെടുക്കാതിരിക്കുകയും, അത്തരം സംഘങ്ങള്‍ ഇന്ത്യയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനിവാര്യമായ നടപടിയിലേക്ക് ഇന്ത്യ കടന്നതെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ച ഇന്ത്യ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും സുഷമ സ്വരാജ് പറഞ്ഞുഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ കടുത്ത നടപടികളുമായി പാക്കിസ്ഥാന്‍. ഇസ്!ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കില്ല. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്നതിനാലാണ് പിന്‍മാറ്റം. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചില്ല. പാക്കിസ്ഥാനിലെ ബാലാകോട്ട് ഭീകരകേന്ദ്രത്തില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെയാണ് പുതിയ നീക്കം. പാകിസ്ഥാനുമായുള്ള പ്രശ്‌നം കൂടുതല്‍ വഷളാക്കാനില്ലെന്ന് ഇന്ത്യ രാവിലെ വ്യക്തമാക്കിയിരുന്നു. ജയ്‌ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനികനടപടിയായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവര്‍ത്തിച്ചു. ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കില്ലെന്നറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് തടസം നില്‍ക്കരുതെന്ന് വാങ് യിയുമായുള്ള ചര്‍ച്ചയില്‍ സുഷമ സ്വരാജ് അഭ്യര്‍ഥിച്ചു.
ഇതിനിടെ പൂഞ്ച്, രജൗറി, അഖ്‌നൂര്‍ , ഉറി മേഖലകളില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പത്ത് ജവാന്മാര്‍ക്ക് പരുക്കേറ്റു. തിരിച്ചടിയില്‍ ഇന്ത്യ അഞ്ച് പാക് പോസ്റ്റുകള്‍ തകര്‍ത്തു. പാക് അതിര്‍ത്തി രക്ഷാസേനാംഗങ്ങള്‍ക്ക് വലിയ തോതില്‍ പരുക്കേറ്റിട്ടുണ്ട്. രജൗറിയില്‍ സ്‌കൂളുകള്‍ അടച്ചു. ഷോപിയാനില്‍ സൈന്യം രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഒളിത്താവളത്തില്‍ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. കൊല്ലപ്പെട്ട ഭീകരരുടെ കൂട്ടാളികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്. ഗവര്‍ണര്‍ സത്യപാല്‍ മലിക് സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചു.
https://www.facebook.com/Malayalivartha























