പുല്‍വാമ ഭീകരാക്രമണം....തെളിവു നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നു പാക്കിസ്ഥാന്‍; ഇന്ത്യ പാക്കിസ്ഥാനു തെളിവ് കൈമാറി

ജമ്മുകശ്മീരിലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവു നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ വീണ്ടും അന്വേഷണവുമായി സഹകരിക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ഇന്ത്യ പാക്കിസ്ഥാനു തെളിവ് കൈമാറി.
ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണു നല്‍കിയത്. പാക്കിസ്ഥാനിലെ ജയ്‌ഷെ ക്യാംപുകളുടെയും നേതാക്കളുടെയും വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.കശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണു വീരമൃത്യു വരിച്ചത്.
https://www.facebook.com/Malayalivartha























