ജനീവ കരാര്‍ ; പാക് പിടിയിലായ വിങ് കമാന്‍റര്‍ അഭിനന്ദനെ വിട്ടയക്കണമെന്ന് ഇന്ത്യ

പാക് പിടിയിലായ ഇന്ത്യൻ വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ .
പിടിയിലായ സൈനികനെ നയതന്ത്ര ഇടപെടല്‍ ഉണ്ടാവുകയാണെങ്കിൽ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്നാണ് ജനീവ കരാര്‍ നിര്‍ദേശം. കരാര്‍ പാലിച്ച് വിങ്ങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയ്ക്കണമെന്നാണ് ഇന്ത്യ, പാകിസ്ഥാനോട് ആവശ്യപ്പെടുന്നത്.
1949 ലെ ജനീവ കരാറനുസരിച്ച് യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കുവാൻ. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം, ഭക്ഷണം ചികില്‍സാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. പാക് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.
1971 ല്‍ ബംഗ്ലാദേശ് -യുദ്ധകാലത്ത് തടവിലായ പാക് സൈനികരെ വിട്ടയച്ച് ഇന്ത്യ മാതൃക കാട്ടി. കാര്‍ഗില്‍ ഓപ്പറേഷനിടയില്‍ കസ്റ്റഡിയിലെടുത്ത വൈമാനികന്‍ കെ നാച്ചികേതയെ പാകിസ്ഥാന്‍ എട്ടു ദിവത്തിനകം വിട്ടയച്ചു. 2008 ലെ ഇന്ത്യ - പാക്ക് കരാര്‍ അനുസരിച്ചും അഭിനന്ദനെതിരെ പാക് സിവില്‍ - പട്ടാള കോടതികള്‍ക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല.
അഭിനന്ദനെ വിട്ടുകിട്ടണമെന്നാണ് കുടുംബം ഒന്നാകെ ആവശ്യപ്പെടുന്നത്. ഇതിനായി നയതന്ത്ര തലത്തില്‍ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ .
മുന്‍ വ്യോമസേന ഉദ്യോഗസ്ഥനാണ് അഭിനന്ദന്‍റെ പിതാവ്. ഭാര്യയും വ്യോമസേനയില്‍ പൈലറ്റായിസേവനമനുഷ്ഠിച്ചിട്ടുണ്ട്. അഭിന്ദിന്റെ കുടുംബം ചെന്നൈയില്‍ സ്ഥിര താമസിക്കിയതാണ്.
https://www.facebook.com/Malayalivartha























