പാകിസ്താന്‍ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ 4 പേർ അറസ്റ്റിൽ

പാകിസ്ഥാൻ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ നാല് സഹതടവുകാരുടെ അറസ്റ്റ് സ്ഥിരീകരിച്ചു. ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം.കഴിഞ്ഞ ആഴ്ചയാണ് ഇവർ ജയിലിൽ ഷക്കീറുല്ല എന്ന ഹനീഫ് മുഹമ്മദിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ ഭാഗമായി ജയില്‍ വാര്‍ഡന്മാരായ രാം സ്വരൂപ്, വൈദ്യനാഥ് ശര്‍മ എന്നിവരെ സസ്പെന്‍റ് ചെയ്തു.ഇതിനു പുറമേ, ജയില്‍ സൂപ്രണ്ട് സജ്ഞയ് യാദവ് ഡെപ്യൂട്ടി ജയിലര്‍ ജഗദീഷ് ശര്‍മ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു. 2011 മുതല്‍ ചാരപ്രവര്‍ത്തനത്തെത്തുടര്‍ന്ന് ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ഷക്കീറുല്ല.
https://www.facebook.com/Malayalivartha























