ചര്‍ച്ചയ്ക്ക് വഴങ്ങാതെ ഇന്ത്യ... യുദ്ധം ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നു, ജാഗ്രതയോടെ അതിര്‍ത്തി ഗ്രാമങ്ങള്‍

കാശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണത്തിന് ശ്രമിച്ച പാകിസ്ഥാന്റെ പോര്‍വിമാനങ്ങളെ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ഇന്നലെ തുരത്തിയിരുന്നു. ഒരു പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടതായും ആ ദൗത്യത്തിനിടെ ഇന്ത്യയുടെ ഒരു മിഗ് 21 യുദ്ധവിമാനം തകര്‍ന്നതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചിരുന്നു. അതേസമയം, ആകാശത്തിലൂടെ ചീറിപ്പായുന്ന യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് പുതുമയായിരുന്നു. പോര്‍ വിമാനങ്ങളെ അവര്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അധികം വിമാനങ്ങള്‍ കാതടപ്പിക്കുന്ന തരത്തില്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നത് അവര്‍ നേരിട്ട് കാണുന്നത് ആദ്യമായാണെന്നാണ് പ്രദേശ വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത് ബുധനാഴ്ച രാവിലെ പാകിസ്താന്റെ എഫ്16 വിമാനം ഇന്ത്യ വെടിവെച്ചിട്ടെന്ന വിവരം വന്നതോടെ പൂഞ്ഛിലെ കടകള്‍ മുഴുവനും അടച്ചു. എല്ലാവരും വീടുകളിലേക്ക് പിന്‍വാങ്ങി. പള്ളികളിലൂടെയും ഗുരുദ്വാരകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും അറിയിപ്പുകള്‍ മുഴങ്ങി. എല്ലാവരും അവിടെ ഒരു യുദ്ധത്തെ പ്രതീക്ഷിച്ചിരിക്കുകയാണ്.
പുല്‍വാമ ആക്രമണത്തിനുശേഷം ജമ്മുകശ്മീരില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കായിരുന്നു. കഴിഞ്ഞദിവസം അത് നീക്കി. ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍നിറയെ പാകിസ്താനുള്ള ഇന്ത്യയുടെ തിരിച്ചടിയാണ് വിഷയം. സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് മിക്കതും.
ജാഗ്രതയോടെ ജീവിതം
യുദ്ധം ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആധികാരികമല്ലെങ്കിലും ജനങ്ങള്‍ അതിനെ ജാഗ്രതയോടെ കാണുന്നു. വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കുക, മരുന്ന്, കുട്ടികള്‍ക്കുള്ള ഭക്ഷണം തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ കരുതുക, പണം കരുതുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
വീടുകളോടുചേര്‍ന്ന് പത്തടി ആഴത്തില്‍ ഒരു ബങ്കര്‍ നിര്‍മിക്കാനും അതില്‍ പത്തു ദിവസങ്ങളിലേക്കുള്ള ഭക്ഷണസാധനങ്ങളും കുടിവെള്ളവും കരുതാനും നിര്‍ദേശിക്കുന്നു. കാര്യങ്ങളറിയാന്‍ റേഡിയോ കരുതണമെന്നും സമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്.
വാര്‍ത്തകളില്‍ ബുധനാഴ്ച നിറഞ്ഞ പലകാര്യങ്ങളും നടന്നത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണെങ്കിലും നേരില്‍ക്കാണാത്തതുകൊണ്ടും യാത്രകള്‍ സാധിക്കാത്തതുകൊണ്ടും ഇവിടെയുള്ള പലര്‍ക്കും പൂര്‍ണമായി ഒന്നുമറിയില്ല. ലംബേരിയിലെ സ്‌കൂള്‍ ബുധനാഴ്ചയും പ്രവര്‍ത്തിച്ചിരുന്നു എന്ന് ഫാ. മാര്‍ട്ടിന്‍ പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കള്‍ സാധാരണത്തേതിലും ഭയപ്പാടിലാണ് ഇപ്പോെഴന്നും ഫാദര്‍ മാര്‍ട്ടിന്‍ പറയുന്നു.
പാക് വിമാനം നൗഷേരയിലെ ലാം വാലിയിലാണ് ഇന്ത്യന്‍ സേന വെടിവച്ചിട്ടത്. പാക് പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ ഉള്ളില്‍ വീണ ഈ വിമാനത്തിലെ പൈലറ്റ് പാരച്ച്യൂട്ടില്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.അതേസമയം, ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചു.പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ യുദ്ധകാലത്തെന്ന പോലെയുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജനവാസ മേഖലയിലടക്കം വെടിവയ്പും ഷെല്‍ വര്‍ഷവും തുടരുന്നു. കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന വിവരം പുറത്തു വന്നതോടെ പരിഭ്രാന്തി പടര്‍ന്ന ഉത്തരേന്ത്യയിലെങ്ങും അതീവ ജാഗ്രത പ്രഖ്യാപിച്ചു.അതിനിടെ നിയന്ത്രണ രേഖയ്ക്ക് സമീപം ബദ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഒരു എം.ഐ 17 ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴ് ഉദ്യോഗസ്ഥര്‍ മരണമടഞ്ഞു. സാങ്കേതിക തകരാറാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.ഇന്നലെ രാവിലെ ജമ്മു കാശ്മീരിലെ പൂഞ്ച്,? നൗഷേര സെക്ടറുകളിലാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്.അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലെ വെടിക്കോപ്പു ശാലയ്ക്ക് നേരെ പാക് വിമാനങ്ങള്‍ ബോംബിട്ടതായും റിപ്പോര്‍ട്ടുണ്ട്. വ്യോമാതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തിയ ഇന്ത്യന്‍ വിമാനങ്ങള്‍ ഒരു പാക് വിമാനത്തെ വെടിവച്ചിട്ടു കൊണ്ട് തിരിച്ചടിച്ചതോടെ പാക് വിമാനങ്ങള്‍ പിന്‍വാങ്ങി. ആ ദൗത്യത്തിനിടെയാണ് ഇന്ത്യന്‍ മിഗ് 21 തകര്‍ന്നത്. എന്നാല്‍ ഈ വിമാനം തങ്ങള്‍ വെടിവച്ചിട്ടതാണെന്നാണ് പാക് അവകാശവാദം.തങ്ങളുടെ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നും ചെറുക്കാന്‍ വന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവച്ചിട്ടെന്നും രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ അറസ്റ്റ് ചെയ്‌തെന്നുമാണ് പാകിസ്ഥാന്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ മാത്രമാണ് കസ്റ്റഡിയില്‍ ഉള്ളതെന്നും അദ്ദേഹത്തോട് സൈനികമര്യാദകള്‍ പാലിക്കുന്നുണ്ടെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ അസീഫ് ഗഫൂര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























