വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം... നിയന്ത്രണരേഖയില്‍ ഉണ്ടായ പാക് വെടിവെയ്പിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഇന്ത്യയുടെ ശ്രമംതുടരുന്നു...

നയതന്ത്ര തലത്തില്‍ പാകിസ്താന്റെ മുഖം തുറന്നുകാട്ടാനാണ് ഇന്ത്യയുടെ ശ്രമം. അതിനിടയില്‍ ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ആവശ്യപ്പെട്ട് അനേകം ലോകരാജ്യങ്ങള്‍ രംഗത്ത് വന്നു. പാകിസ്താന്‍ തീവ്രവാദത്തിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിനെയും നേതാവ് മസൂദ് അസറിനെയും കരിമ്ബട്ടികയില്‍ പെടുത്തണമെന്ന് ലോകരാജ്യങ്ങള്‍ നിര്‍ദേശിച്ചു. ജെയ്‌ഷെ ഇ മുഹമ്മദിനെ വിലക്കണം എന്ന നിര്‍ദേശവുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരാണ് മുമ്ബോട്ട് വന്നിരിക്കുന്നത്. അതേസമയം ഇന്ത്യാ - പാകിസ്താന്‍ സമ്മര്‍ദ്ദ അന്തരീക്ഷത്തില്‍ പൂഞ്ചിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വീണ്ടും പാക് വെടിവെയ്പ്പ് ഉണ്ടായിരിക്കുകയാണ്.
അതിനെ ശക്തമായി തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തെ മുതലെടുത്ത് രാജ്യാന്തര സമ്മര്‍ദം ശക്തമായിട്ടും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ വ്യോമാക്രമണം നടത്തി പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
അതേസമയം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിയ്ക്കും അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്താന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണം. അതേസമയം ഇന്ത്യയും അതീവ ജാഗ്രതയിലാണ്.
യുദ്ധസമാന സാഹചര്യത്തിലും കരുതലോടെയും സംയമനത്തോടെയുമാണ് ഇന്ത്യയുടെ നീക്കം. സൈനികനടപടിയായി കാണേണ്ടെന്നു പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതു സേനാ പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണെന്നതു സൈനിക നീക്കമായി കാണണമെന്നാണ് ഇന്ത്യയുടെ പക്ഷം. മിഗ് വിമാനത്തിന്റെ പൈലറ്റായ വിങ് കമാന്‍ഡറെ സുരക്ഷിതനായി വിട്ടുകിട്ടണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ രാജ്യാന്തര ഉടമ്ബടിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചാല്‍ സാഹചര്യം കൂടുതല്‍ വഷളാകും. അതിനിടയില്‍ പാക് പിടിയിലായ പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി.
https://www.facebook.com/Malayalivartha























