അതിര്‍ത്തിയിലെ സംഘര്‍ഷം പ്രമാണിച്ചു റെയില്‍വേയും ജാഗ്രതാ നിര്‍ദേശം നല്‍കി

അതിര്‍ത്തിയിലെ സംഘര്‍ഷം പ്രമാണിച്ചു റെയില്‍വേയും ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തിക്കു സമീപം സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കും റെയില്‍വേ സ്‌റ്റേഷനുകളും മറ്റു കെട്ടിടങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. ജമ്മു കശ്മീര്‍ വഴിയുള്ള എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി വിന്യസിക്കാന്‍ വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ സുരക്ഷാ സേന ഡി.ജി. അറിയിച്ചു.
എന്നാല്‍, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha























