സേനാമേധാവികളുടെ യോഗം 24 മണിക്കൂറിനുള്ളില്‍ രണ്ട് തവണ; പുല്‍വാമ ആക്രമണത്തിനു തിരിച്ചടി നല്‍കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ സുരക്ഷാ യോഗങ്ങളുടെ തിരക്കിലമര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

പുല്‍വാമ ആക്രമണത്തിനു തിരിച്ചടി നല്‍കിയതിനു പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ സുരക്ഷാ യോഗങ്ങളുടെ തിരക്കിലമര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.24 മണിക്കൂറിനിടെ രണ്ടു തവണ സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ മോദി, സുരക്ഷാ ക്രമീകരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി. പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ വ്യോമസേനാ വിങ് കമാന്‍ഡറെ തിരികെ എത്തിക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായെന്നാണു സൂചന.ബാലാകോട്ടെ ജയ്‌ഷെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനുശേഷം പൊതു പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുത്ത മോദി, ബുധനാഴ്ച പരിപാടികള്‍ വെട്ടിച്ചുരുക്കി. രാവിലെ സൈനിക, സുരക്ഷാ സന്നദ്ധതയുമായി ബന്ധപ്പെട്ട കൂടിയാലോചനകളോടെയാണു മോദി ദിനം തുടങ്ങിയത്.
'യൂത്ത് പാര്‍ലമെന്റ്' ആയിരുന്നു ആദ്യ പൊതുപരിപാടി. അതില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണു പാക്ക് കടന്നുകയറ്റം സംബന്ധിച്ച അടിയന്തര സന്ദേശം പ്രധാനമന്ത്രിക്കു ലഭിച്ചത്.പ്രസംഗം വെട്ടിച്ചുരുക്കി ഓഫിസിലേക്കു മടങ്ങിയ പ്രധാനമന്ത്രി സര്‍ക്കാരിലെയും കര, നാവിക, വ്യോമ സേനാമേധാവികളുടെയും യോഗത്തിനു നേതൃത്വം നല്‍കി.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈനിക മേധാവികളുമാണു വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫിസിനു വിവരങ്ങള്‍ കൈമാറാനെത്തിഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനെ ഉടന്‍ തിരിച്ചയയ്ക്കണമെന്നു പാക്കിസ്ഥാന് ഇന്ത്യ താക്കീത് നല്‍കി. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ക്കു വിരുദ്ധമായി, പരുക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദര്‍ശിപ്പിച്ചതില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു. കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha






















