മേഘാലയയിലെ കിഴക്കന്‍ ജയ്ന്‍തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട 13 പേരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മേഘാലയയിലെ കിഴക്കന്‍ ജയ്ന്‍തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട 13 പേരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാസങ്ങള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഖനിയില്‍നിന്നു കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണിത്. എലിമടകള്‍ എന്നറിയപ്പെടുന്ന തുരങ്കങ്ങളാല്‍ ബന്ധിതമായ ഖനിയില്‍ ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ കുടുങ്ങിയത്.
ജനുവരി 17ന് ഖനിയില്‍നിന്ന് ആദ്യ മൃതദേഹം പുറത്തെടുത്തിരുന്നു. 200 അടി താഴ്ച്ചയില്‍നിന്നാണ് നാവികസേന മൃതദേഹം കണ്ടെടുത്തത്. കല്‍ക്കരി ഖനിക്കു സമീപത്തുള്ള നദിയില്‍നിന്നും വെള്ളം കയറിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. ദേശീയ ദുരന്ത നിവാരണസേനയും പോലീസും മറ്റു വിദഗ്ധ സംഘങ്ങളും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha






















