ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പുറത്തുവന്നിരിക്കുന്നത് പാക്കിസ്ഥാന്റെ 7വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രം

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. പാക് വ്യോമസേനയുടെ എഫ്16 വിമാനമാണ് ഇന്നലെ ഇന്ത്യന്‍ മിഗ് 21 വിമാനങ്ങള്‍ പിന്തുടര്‍ന്ന് വെടിവച്ചു വീഴ്ത്തിയത്. പാക്കിസ്ഥാന്റെ 7വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയില്‍ ആക്രമണത്തിനു ശ്രമിച്ച പാക് വിമാനം വെടിവച്ചിട്ടെന്നും പാക് അധിനിവേശ കശ്മീരിലാണ് ഈ വിമാനം വീണതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടെ ഇന്ത്യയുടെ മിഗ് 21 നഷ്ടമായെന്നും പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ വൈമാനികന്റെ മോചനത്തിന് നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാപനപതി ഇസ്ലാമാബാദിലെ വിദേശകാര്യമന്ത്രാലയത്തിലെത്തി വൈമാനികനെ വിട്ട് കിട്ടണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. ഇന്നലെ പാകിസ്ഥാന്‍ ആക്ടിംഗ് ഹൈക്കമ്മീഷണറെയും ഇന്ത്യ വിളിച്ച് വരുത്തിയിരുന്നു. വൈമാനികനെ വിട്ട് കിട്ടണമെന്നും അഭിനന്ദനോട് മാന്യമായി പെരുമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു
അന്താരാഷ്ട ചട്ടങ്ങളും മര്യാദകളും അനുസരിച്ചാണെങ്കില്‍ വൈമാനികനെ ഉടന്‍ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമായിരുന്നു. അത് ഉണ്ടായില്ലെന്ന് മാത്രമല്ല വൈമാനികനെ വിട്ട് നല്‍കണമെന്ന ഇന്ത്യന്‍ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിനും പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും നീക്കങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതേസമയം വിങ് കമാന്ററെ വിട്ട് നല്‍കാതെ പാകിസ്ഥാന്‍ വിലപേശല്‍ സാധ്യത മുന്നോട്ട് വക്കുമോ എന്ന് ആശങ്കയും വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിക്കുന്നുണ്ട്
ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടതില്ലെന്നും പാക് പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. വൈകീട്ട് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയോഗവും അതിന് ശേഷം കേന്ദ്ര മന്ത്രിസഭായോഗവും ചേരുന്നുണ്ട്. നിലവിലെ അവസ്ഥയും സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചും വിശദമായി യോഗം വിലയിരുത്തും. അതിന് ശേഷം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണവും പ്രതീക്ഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















