പുൽവാമ ഭീകരാക്രമണത്തെ തുടർന്നുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം പുകയുമ്പോഴും തെരെഞ്ഞെടുപ്പ് പരിപാടികൾ ഒന്നും തന്നെ മാറ്റാതെ കേന്ദ്ര സർക്കാർ

പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുകയും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് പാക് തടവിലും കഴിയുന്ന സാഹചര്യത്തിലും തെരെഞ്ഞെടുപ്പ് പരിപാടികൾ മാറ്റിവെക്കാതെ കേന്ദ്ര സർക്കാർ.
‘ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ്’ എന്ന അവകാശവാദത്തോടെ ബി.ജെ.പി നടത്തുന്ന പരിപാടി ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും . ഇത് കൂടാതെ , ഇന്ന് രാജ്യമെമ്പാടുമുള്ള 1 കോടി ബി.ജെ.പി പ്രവര്‍ത്തകരുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി മുന്‍ നിശ്ചയിച്ച പ്രകാരം സംവദിക്കും. ഇതിനുപുറമേ , പ്രധാനമന്ത്രി പങ്കെടുക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികളൊന്നും തന്നെ മാറ്റിയിട്ടുമില്ല.
ഭീകരാക്രമണത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ തിരിച്ചടി നല്‍കിയെങ്കിലും ആ തിരിച്ചടിയുടെ വിജയാഹ്ലാദം പെട്ടെന്നുതന്നെ അവസാനിച്ചു. ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പാകിസ്ഥാന്റെ തടവിലകപ്പെട്ട വാര്‍ത്തയും, ഇന്ത്യയുടെ യുദ്ധവിമാനം മിഗ് 21 തകര്‍ന്നതും രാജ്യത്തിന്റെ നിലവിലെ സ്ഥിതി പാടേ മാറ്റി. ഈ സാഹചര്യത്തിലാണ് മോദി മുൻകൂട്ടി നിശ്ചയിച്ച പടി പ്രചാരണ പരിപാടികൾ തുടരുന്നത്.
ചൊവ്വാഴ്ച ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ മോദി ഒരു രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കുകയാണുണ്ടായത്. വ്യോമാക്രമണത്തിനു പിന്നാലെ ബുധനാഴ്ച അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തതായും പൈലറ്റിന്റെ പിടികൂടിയതായും പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലും ബുധനാഴ്ച രാവിലെ ദേശീയ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുകയും ഖേലോ ഇന്ത്യ ആപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സമയത്തൊന്നും തന്നെ സര്‍ക്കാര്‍ ഔദ്യോഗികമായി വലിയ വിശദീകരണങ്ങള്‍ ഒന്നും നല്‍കിയില്ല. മിഗ് 21 എന്ന ഇന്ത്യന്‍ വിമാനം തകര്‍ന്നെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കുകയാണുണ്ടായത്. കൂടുതല്‍ വിശദീകരണങ്ങളൊന്നും അദ്ദേഹം നല്‍കിയിരുന്നില്ല.
ഇതേ തുടർന്ന് , തെരഞ്ഞെടുപ്പു പരിപാടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാറിനെ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha






















