തീരദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായി പരിശോധന ശക്തമാക്കി... ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ച് നാവിക സേന

തീരദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായി പരിശോധന ശക്തമാക്കി. സംശയം തോന്നുന്ന എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ പോലീസിനെ സമീപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലാണ് നാവിക സേന ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് മന്ത്രിസഭാ ഉപസമിതിയോഗം നടക്കും. ശേഷം സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താനായി കേന്ദ്ര മന്ത്രിസഭായോഗവും ചേരും. യോഗത്തില്‍ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ടും ഇപ്പോളഴത്തെ സാഹചര്യങ്ങളെപ്പറ്റിയും വിശദമായി ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം ഈ വിഷയത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണവും ഉണ്ടാകുമെന്നാണ് സൂചന. പാകിസ്താന്റെ കസ്റ്റഡിയിലുള്ള അഭിനന്ദന്‍ വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















