പാകിസ്ഥാനിനു നേരെയുള്ള ആക്രമണങ്ങൾ പൊതു തെരെഞ്ഞെടുപ്പിൽ മോദിക്ക് അനുകൂലമാകും;കാറ്റ് ഇപ്പോള്‍ നമുക്ക് അനുകൂലം; ബി.ജെ.പിക്ക്കര്‍ണാടകയില്‍ 28 ല്‍ 22 സീറ്റും കിട്ടുമെന്ന് യെദ്യൂരപ്പ; രാജ്യസ്നേഹം വിളമ്പുന്നവരുടെ ഉള്ളിലിരിപ്പ് പുറത്ത്

പാകിസ്താനിലെ ഭീകരസംഘടന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇന്ത്യൻ ആക്രമണങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായ തരംഗംമുണ്ടാക്കുന്നതിൽ വിജയം കണ്ടുവെന്ന് കർണാടക ബി.ജെ.പി അധ്യക്ഷന്‍ ബിഎസ് യെഡ്യൂരപ്പ.
ഇത് ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 22 സീറ്റും ബിജെപി നേടാന്‍ ബിജെപിയെ സഹായിക്കുമെന്നാണ് യെഡ്യൂരപ്പയുടെ തുറന്നു പറച്ചില്‍.ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നലെ നമ്മള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കടന്ന തീവ്രവാദികളുടെ മൂന്ന് ക്യാമ്പുകള്‍ തകര്‍ത്തു. ഇത് രാജ്യമെമ്പാടും മോദി അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണും’ യെദ്യൂരപ്പ വ്യക്തമാക്കി.
സൈന്യത്തേയും ആക്രമണങ്ങളേയും രാജ്യതാല്‍പര്യത്തേയും രാഷ്ട്രീയ താല്‍പര്യത്തിന് ബിജെപി ഉപയോഗിക്കുന്നുവെന്ന വ്യാപക വിമര്‍ശനംഉയരുന്ന സാഹചര്യത്തിലാണ് രാജ്യസ്‌നേഹം വിളമ്പുന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പുറംപൂച്ച് നേതാവിലൂടെ തന്നെ പുറത്താകുന്നത്.
ഓരോ ദിവസം കഴിയുന്തോറും കാറ്റ് ബിജെപിക്ക് അനുകൂലമായി വീശുകയാണ്.പാകിസ്താന്‍ അതിര്‍ത്തിയും കടന്ന് ഇന്നലെ ഇന്ത്യ നടത്തിയ ആക്രമണത്തോടെ മോഡിക്ക് അനുകൂലമായ തരംഗം രാജ്യത്ത് ഉണ്ടായിരിക്കുന്നു.
വ്യോമാക്രമണങ്ങള്‍ യുവാക്കളെ ആവേശ ഭരിതരാക്കിയിട്ടുണ്ട്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടായി പ്രതിഫലിക്കും. ഇതെല്ലാം കര്‍ണാടകയില്‍ 28ല്‍ 22 സീറ്റും ബിജെപിക്ക് ലഭിക്കുന്നതിലാണ് കലാശിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിലവില്‍ 16 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയില്‍ ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് പത്തും ജെഡിഎസിന് രണ്ടും സീറ്റുകളുണ്ട്.
പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാനുള്ള ധൈര്യം മോദി കാണിച്ചിരിക്കുകയാണ്. 40 രക്തസാക്ഷികളുടെ മരണത്തിന് പ്രതികാരവും ചെയ്തു. ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാക്കു പറഞ്ഞതുപോലെ താന്‍ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കാട്ടിത്തന്നിരിക്കുകയാണ്. എല്ലാവരും അതിനെ സ്വാഗതം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും.’ യദ്യൂരപ്പ പറഞ്ഞു.
അതിര്‍ത്തിയിലെ ആക്രമണങ്ങളും ജവാന്മാരുടെ ത്യാഗവുമെല്ലാം ബിജെപി രാഷ്ട്രീയപരമായി മുതലെടുക്കുന്നു എന്ന വിമര്‍ശങ്ങള്‍ ശരിവക്കുന്നതാണ് യെഡ്യൂരപ്പയുടെ പ്രതികരണം. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.
യെഡ്യൂരപ്പയുടെ അഭിപ്രായപ്രകടനത്തിന് പിന്നായെ ബിജെപിയെയും നേതാക്കളെയും വിമര്‍ശിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസും രംഗത്തെത്തി. ഒരു പട്ടാളക്കാരന്‍ പാകിസ്താന്റെ പിടിയിലായതില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുകയാണ്. പട്ടാളക്കാരുടെ കുടുംബങ്ങള്‍ ഭീതിയിലാണ്. അപ്പോഴും അവര്‍ സീറ്റുകളുടെ എണ്ണമെടുക്കുന്നു. അതില്‍ അവര്‍ക്ക് ഒരു നാണക്കേടും തോന്നുന്നില്ല. ഇത് എത്രത്തോളം നാണംകെട്ട രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.
ചൊവ്വാഴ്ചയാണ് ജെയ്ഷെ ഇ മുഹമ്മദിന്റെ പരിശീലന ക്യാമ്പില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇതിനു പിന്നാലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു.
https://www.facebook.com/Malayalivartha






















