പാകിസ്താനുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സേനാ മേധാവികളുമായി ചര്‍ച്ച നടത്തി

പാകിസ്താനുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. കര, നാവിക, വ്യോമ സേന മേധാവികളുമായി നിലവിലെ സ്ഥിതിഗതികള്‍ നിര്‍മലാ സീതാരാമന്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്താന്‍ പ്രതിരോധ മന്ത്രി വെള്ളിയാഴ്ച കശ്മീരിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വ്യോമസേന പൈലറ്റ് അഭിനന്ദനെ തിരികെ കൊണ്ട് വരുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യ സജീവമാക്കി. അഭിനന്ദന്റെ വിട്ടുകിട്ടണമെന്ന ഔദ്യോഗികമായി ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















