നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; കെട്ടിടം ഒഴിയണമെന്ന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് സ്ഥിതി ചെയ്യുന്ന കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് വിധി ഡൽഹി ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
പത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. പത്രത്തിെന്റ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് കമ്പനി നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. എന്നാൽ കെട്ടിടം ഒഴിയാൻ ഉള്ള കാലാവധി വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha






















