ലാദനെ നായകനാക്കുന്നതൊക്കെ കയ്യില്‍ വച്ചാല്‍ മതി; 40 സൈനികരുടെ വീരമൃത്യൂവിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

40 സൈനികരുടെ വീരമൃത്യൂവിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിന്‍ ലാദനെ സമാധാനത്തിന്റെ വക്താവായി ചിത്രീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ന് പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് വിശ്വാസിക്കാന്‍ ബുദ്ധിമുട്ടുള്ള കുറച്ചു പേര്‍ രാജ്യത്തുണ്ട് . മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കിയ വ്യക്തിയാണ് എന്ന് പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
ദശകങ്ങളോളം നമ്മുടെ രാജ്യം ഭരിച്ചവരാണ് ഇന്ന് നമ്മുടെ സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് മദ്ധ്യപ്രദേശില്‍ നിന്നുള്ള നിന്നുള്ള നേതാവ്. അദ്ദേഹം ഇന്ന് പറഞ്ഞു പുല്‍വാമ ഭീകരാക്രമണം അപകടമായിരുന്നുവെന്ന്. ശരിക്കും അത് അപകടമായിരുന്നോ ഇതാണ് അവരുടെ മനോഭാവം'അദ്ദേഹം പറഞ്ഞു.വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദിയില്‍ നടത്തിയ ട്വീറ്റുകള്‍ക്കിടെയാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് ദിഗ്‌വിജയ് സിംഗ് വിശേഷിപ്പിച്ചത്.ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തെ 'അപകടം' എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്!വിജയ് സിംഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിരുന്നു. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദവിവരങ്ങള്‍ പുറത്ത് വിട്ട് രാജ്യാന്തര മാധ്യമങ്ങള്‍ അടക്കം ഉയര്‍ത്തിയ സംശയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദിഗ്‌വിജയ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നുആരാണ് നുണ പറയുന്നത് എന്നറിയാന്‍ ബാലക്കോട്ട് ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം. ഇങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ട്വീറ്റില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തെ അപകടം എന്ന് വിളിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്.
നമ്മുടെ സൈനിക ഫോഴ്‌സുകളില്‍ പൂര്‍ണ വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്. നമ്മളെ സംരക്ഷിക്കാനായി കുടുംബം വിട്ട് ആര്‍മിയിലായിരിക്കുന്ന ഒരുപാട് സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും കണ്ടിട്ടുണ്ട്. എന്തായാലും പുല്‍വാമ 'അപകട'ത്തിന് ശേഷം വ്യോമസേന തിരിച്ചടി നല്‍കി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യന്‍ യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ എന്നിവര്‍ ബാലക്കോട്ടില്‍ എത്ര ഭീകരരെ വധിച്ചുവെന്ന് പറഞ്ഞതില്‍ വിശദീകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അമിത് ഷാ 250 പേര്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ ആദിത്യനാഥ് 400 എന്നാണ് പറഞ്ഞത്. ആരാണ് നുണ പറയുന്നതെന്ന് രാജ്യത്തിന് അറിയണം. ബാലക്കോട്ട് വ്യോമാക്രമണത്തെ മോദിയും മന്ത്രിമാരും അവരുടെ വിജയമാക്കി മാറ്റിയെന്നും സേനയെ അപമാനിച്ചുവെന്നും ദിഗ്!വിജയ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha





















