ഇന്ത്യൻ മിന്നലാക്രമണത്തിൽ ബാലക്കോട്ടിലെ ജെയ്‌ഷെയുടെ മത പഠന കേന്ദ്രത്തിന് ഒരു കേടു പാടും സംഭവിച്ചിട്ടില്ല; ഞെട്ടിക്കുന്ന റിപ്പോർട്ടുകളുമായി റോയിട്ടേഴ്‌സ്

ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ബലാകോട്ട് ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ബാലകോട്ടിലെ മത പഠന കേന്ദ്രത്തിന്റെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്വകാര്യ സാറ്റ്‌ലൈറ്റ് ഓപ്പററേറ്ററായ പ്ലാനറ്റ് ലാബ്‌സ് ഐഎന്‍സി പുറത്തുവിട്ട ചിത്രത്തിലാണ് ബാലകോട്ടിലെ ജെയ്‌ഷെയുടെ മതപഠന കേന്ദ്രം വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ഇത് കേടുപറ്റാതെ അവിടെത്തന്നെയുണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. 2018 ഏപ്രില്‍ ലഭ്യമായ ചിത്രത്തില്‍നിന്നും വ്യത്യസ്ഥപ്പെട്ട് പുതിയ ചിത്രത്തില്‍ കാണാനായിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു കേടുപാടുകളില്ല, ഭിത്തികള്‍ തകര്‍ന്നിട്ടില്ല, പ്രദേശത്തെ മരങ്ങളൊന്നും നശിച്ചിട്ടുമില്ല, വ്യോമാക്രമണത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളൊന്നും ഈ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയില്ലെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഗ്രഹ ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു. അതേസമയം ബാലാകോട്ടിലെ ഭീകര ക്യാമ്പുകള്ക്കുനേരെ ഇന്ത്യന്‌വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്പുറത്തുവന്നു. ജെയ്‌ഷെ ഭീകര ക്യാമ്പുകള്ആക്രമിക്കപ്പെട്ടിട്ടില്ല എന്ന പാക് വാദം തള്ളുന്നതാണ് ചിത്രങ്ങള്‌ജെയ്‌ഷെയുടെ പ്രധാന കെട്ടിടത്തില്‌നാല് കറുത്ത പാടുകള്ചിത്രങ്ങളില്‌വ്യക്തമാണ്. എന്നാല്‌കെട്ടിടങ്ങള്ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി സൂചനയില്ല.
നിയന്ത്രണ രേഖയില്‌നിന്ന് 65 കിലോമീറ്റര്അകലെ 50 ഹെക്ടറോളം പ്രദേശത്താണ് ജെയ്‌ഷെ ക്യാമ്പ്. വ്യോമാക്രമണത്തില്പ്രധാന കെട്ടിടത്തിന്റെ മേല്ക്കൂരയില്തുളകള്‌വീണുവെന്നാണ് ചിത്രങ്ങള് വ്യക്തമാക്കുന്നത്. പ്രദേശത്തെ ടെന്റുകള്അപ്രത്യക്ഷമായിട്ടുണ്ട്. കത്തിക്കരിഞ്ഞ പാടുകളും കാണാം. രക്ഷപ്പെടാന്ശ്രമിച്ച ഭീകരര്ക്കുനേരെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പാടുകളാവാം ഇതെന്ന് കരുതുന്നു. മരങ്ങളക്ക് താഴെ മണ്ണ് കുഴിച്ചതിന്റെയും കത്തിച്ചതിന്റെയും പാടുകളും ദൃശ്യമാണ്. വ്യോമാക്രണത്തിന് പിന്നാലെ പാക് സൈന്യം ചെയ്തതാവാം ഇവയെന്നാണ് സൂചന.
https://www.facebook.com/Malayalivartha





















