ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് സൈനിക വക്താവ്

ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് സൈനിക വക്താവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പാക് സൈനിക വക്താവ് പറഞ്ഞത്.
ഇരു രാജ്യങ്ങള്‍ക്കിടയിലെ സാഹചര്യങ്ങള്‍ വഷളാവുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍ മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നത്. ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha





















