ആക്രമണശേഷം മരിച്ചവരുടെ കണക്കെടുക്കല്‍ പൈലറ്റുമാരുടെ ജോലിയാണോയെന്ന് സംശയമുന്നയിക്കുന്നവര്‍ മറുപടി പറയണം;ബലാക്കോട്ടില്‍ മരിച്ച ഭീകരരെ കുറിച്ച് സംശയമുള്ളവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി രാജ്‌നാഥ് സിംഗ്

ബലാകോട്ട് ആക്രമണത്തില്‍ മരിച്ച ഭീകരരുടെ എണ്ണത്തെ സംബന്ധിച്ചും അതിനുള്ള തെളിവുകളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. സംബന്ധിച്ചുള്ള സംശയം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വ്യോമസേന തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചത് ശ്രദ്ധേയമായ നടപടിയാണെന്നും ആക്രമണശേഷം മരിച്ചവരുടെ കണക്കെടുക്കല്‍ പൈലറ്റുമാരുടെ ജോലിയാണോയെന്ന് സംശയമുന്നയിക്കുന്നവര്‍ മറുപടി പറയണമെന്നുമാണ് രാജ്‌നാഥ് സിംഗ് ആവശ്യപ്പെടുന്നത്
ബലാക്കോട്ട് ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അഹമ്മദാബാദിലെ ഒരു പരിപാടിയില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ പ്രസംഗിച്ചത് പ്രതിപക്ഷം വിവാദമായിരുന്നു. ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് ആക്രമിച്ചതെന്നും പരിശീലകരും കമാന്‍ഡര്‍മാരുമുള്‍പ്പെടെ നിരവധി ഭീകരരെ ഇല്ലാതാക്കിയെന്നുമായിരുന്നു ഫെബ്രുവരി 26ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പ്രസ്താവനയില്‍ പറഞ്ഞത്.ബലാക്കോട്ട് ആക്രമണത്തില്‍ 350 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാതിരിക്കെയാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ 250ലേറെ ഭീകരര്‍ എന്ന് കണക്ക് പറഞ്ഞത്. ബലാക്കോട്ടിലെ ജയ്‌ഷെ ഭീകരക്യാമ്പ് തകര്‍ത്ത വ്യോമാക്രമണത്തില്‍ വിദേശകാര്യസെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ട് നടത്തിയ ആക്രമണത്തിന്റെ തെളിവ് ചോദിച്ച് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവന്‍ാമരുടെ ബന്ധുക്കള്‍. സി.ആര്‍.പി.എഫ്. ജവാന്മാരായ പ്രദീപ്കുമാറിന്റെയും രാം വകീലിന്റെയും ബന്ധുക്കളാണ് ബാലക്കോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്താന്‍ വാദിക്കുമ്പോള്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നത് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കുമെന്നും ഇവര്‍ ചോദിച്ചു.വ്യോമാക്രമണം നടന്നെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എന്നാല്‍ എവിടെ വ്യോമാക്രമണം നടത്തിയെന്നതിന് കൃത്യമായ തെളിവ് വേണം. തെളിവുകളില്ലാതെ എങ്ങനെ ഞങ്ങള്‍വിശ്വസിക്കുമെന്ന് രാം വകീലിന്റെ സഹോദരി രാംറക്ഷ ചോദിച്ചു. ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും എന്നാല്‍ മാത്രമേ തങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.വീരമൃത്യു വരിച്ച പ്രദീപ്കുമാറിന്റെ മാതാവും ഇതേ ആവശ്യംതന്നെയാണ് ഉന്നയിച്ചത്. ഭീകരര്‍ മരിച്ചുകിടക്കുന്നത് ഞങ്ങള്‍ക്ക് ടി.വിയില്‍ കാണണം. ഭീകരവാദികളുടെ മൃതദേഹങ്ങള്‍ കാണണം- വീരമൃത്യു വരിച്ച പ്രദീപ്കുമാറിന്റെ മാതാവ് സുലേലത പറഞ്ഞു.ബാലാകോട്ട് വ്യോമാക്രമണത്തില്‍ പാകിസ്താനില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചതെന്നും പാകിസ്താന്‍ വാദിച്ചിരുന്നു. ഇതിനുപിന്നാലെ ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. എന്നാല്‍ പാകിസ്താന്റെ വാദങ്ങള്‍ തെറ്റാണെന്നും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതായും ഇന്ത്യന്‍ വ്യോമസേനയും സര്‍ക്കാരും അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















