അയോധ്യ-ബാബരി തർക്കം ; കക്ഷികൾ മധ്യസ്ഥരുടെ പേരുകൾ സമർപ്പിച്ചു

അയോധ്യ- ബാബരി പ്രശ്നത്തിന് മധ്യസ്ഥ നിൽക്കേണ്ടവരുടെ പേരുകൾ കക്ഷികൾ സമർപ്പിച്ചു . മധ്യസ്ഥ ചര്‍ച്ചകളുടെ സാധ്യത പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടർന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മുന്‍സുപ്രീംകോടതി ജസ്റ്റിസുമാരുടെ പേരുകള്‍ അയോധ്യ കേസിലെ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചത് . ജസ്റ്റിസ് എകെ പട്നായിക്കിന്‍റെ പേര് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും മുന്നോട്ടു വച്ചു.
കേസിലെ കക്ഷികളായ ഹിന്ദു മഹാസഭ മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാര്‍ മുൻ സുപ്രീം കോടതി ജഡ്ജി എകെ. പട്നായിക് എന്നിവരുടെ പേരുകള്‍ സുപ്രീംകോടതിക്ക് ശുപാര്‍ശ ചെയ്തു. മറ്റൊരു കക്ഷികളായ നിര്‍മോഹി അഖാഡ മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ പട്നായിക്, ജസ്റ്റിസ് ജിഎസ് സിംഗ്വി എന്നിവരുടെ പേരുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മുസ്‍ലിം കക്ഷികൾ ഉടൻ പേരുകൾ നൽകും.
ഇന്നലെ രാവിലെ വാദം നടന്നപ്പോൾ ഹിന്ദു മഹാസഭയും ഉത്തർപ്രദേശ് സർക്കാരും മധ്യസ്ഥ ശ്രമത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മധ്യസ്ഥതയെ അനുകൂലിച്ച മുസ്‍ലിം കക്ഷികൾ, എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യമില്ലെന്ന നിലപാട് എടുത്തു.
പൊതുജനങ്ങൾക്ക് നോട്ടീസ് നൽകാൻ വിസമ്മതിച്ച കോടതി മധ്യസ്ഥ ശ്രമം സംബന്ധിച്ചു ഉത്തരവ് ഇറക്കുമെന്ന് വ്യക്തമാക്കി. ചരിത്രത്തെ ആർക്കും റദ്ദാക്കാൻ കഴിയില്ല. തർക്കം എങ്ങനെ പരിഹരിക്കാം എന്നത് മാത്രമാണ് കോടതി നോക്കുന്നത് എന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
മധ്യസ്ഥ ചർച്ച നല്ലതാണെന്ന് സമ്മതിച്ചെങ്കിലും സാമുദായിക വശമുള്ള ബാബരി കേസിൽ അതിന്റെ ഫലപ്രാപ്തിയെപ്പറ്റി അഞ്ചംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha





















