ബാലാകോട്ട് ആക്രമണമുണ്ടാക്കിയ ആഘാതം സംബന്ധിച്ച വിവാദം കനക്കവേ കൊല്ലപ്പെട്ട സി.ആര്‍.പി.എഫുകാരുടെ ഉറ്റവര്‍ രംഗത്ത്... കൊല്ലപ്പെട്ട ഭീകരരുടെ ശവശരീരം കാണണമെന്ന് പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ ബന്ധുക്കള്‍

ബാലാകോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശരീരം ഞങ്ങള്‍ക്ക് കാണണമെന്ന് പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ ഉറ്റവര്‍. 'പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് തെളിവ് കാണിക്കൂ. എങ്കിലേ ഞങ്ങള്‍ക്ക് സമാധാനം ലഭിക്കൂ'.എന്നാണ്് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ പറയുന്നത്. ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 40 പേരില്‍പെട്ട പ്രദീപ് കുമാറിന്റെയും റാം വകീല്‍ മാത്തൂറിന്റെയും ബന്ധുക്കളാണ് ആവശ്യം ഉന്നയിച്ചത്. ഇരുവരും ഉത്തര്‍പ്രദേശ് സ്വദേശികളാണ്.
ബാലാകോട്ട് ആക്രമണമുണ്ടാക്കിയ ആഘാതം സംബന്ധിച്ച വിവാദം കനത്ത സാഹചര്യത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫുകാരുടെ ഉറ്റവര്‍ തന്നെ ഈ ചോദ്യം ഉന്നയിച്ചത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കും. റാം വകീല്‍ മാത്തൂറിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ നമ്മള്‍ ചിലരും ചിതറിയ ശരീരഭാഗങ്ങള്‍ കണ്ടു. അതുപോലെ എതിര്‍ഭാഗത്തുനിന്നും ചില കാഴ്ചകള്‍ നാം കാണേണ്ടതുണ്ടെന്ന് റാം വകീലിന്റെ സഹോദരി റാം രക്ഷ പറഞ്ഞു. പുല്‍വാമ ആക്രമണം നടന്നയുടന്‍ ഒരു സംഘടന ഉത്തരവാദിത്തമേറ്റു. നമ്മള്‍ തിരിച്ചടിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷേ, അത് എവിടെയാണ് നടന്നത് അതിന് കൃത്യമായി തെളിവ് വേണം. തെളിവില്ലാതെ എങ്ങനെയാണ് ഇക്കാര്യം അംഗീകരിക്കുക പാകിസ്താന്‍ പറയുന്നത് അവര്‍ക്ക് യാതൊരു നാശവുമുണ്ടായിട്ടില്ല എന്നാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ വാദം എങ്ങനെ സ്വീകാര്യമാകും അവര്‍ ചോദിച്ചു. തെളിവുകള്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ ഞങ്ങള്‍ക്ക് സഹോദരന്റെ ജീവനെടുത്തവരോട് പ്രതികാരം ചെയ്തു എന്ന് അംഗീകരിക്കാന്‍ സാധിക്കൂ അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രദീപ് കുമാറിന്റെ മാതാവ് സുലേലതയും ഇതേ ആവശ്യം ഉന്നയിച്ചു. ''ഞങ്ങള്‍ സംതൃപ്തരല്ല. എത്രയോ മക്കള്‍ കൊല്ലപ്പെട്ടതാണ്. അതിനുപകരം ആരും കൊല്ലപ്പെട്ടതായി കണ്ടില്ല. ഇതേക്കുറിച്ച് കൃത്യമായ വാര്‍ത്തയുമില്ല.
ഞങ്ങള്‍ക്ക് ഭീകരരുടെ മൃതദേഹം കാണണം'' 80 വയസ്സുള്ള അവര്‍ പറഞ്ഞു.ബാലാകോട്ടില്‍ ഇന്ത്യന്‍ ആക്രമണം നടന്നശേഷം വിവിധ സര്‍ക്കാര്‍ വൃത്തങ്ങളും മന്ത്രിമാരും പരസ്പര വിരുദ്ധമായ മരണസംഖ്യയാണ് വെളിപ്പെടുത്തുന്നത്
"
https://www.facebook.com/Malayalivartha





















