ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നോവില്‍ കാഷ്മീരികള്‍ക്കു നേരെ ആക്രമണം...

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നോവില്‍ കാഷ്മീരികള്‍ക്കു നേരെ ആക്രമണം. വഴിവാണിഭക്കാരായ രണ്ടു പേര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സെന്‍ട്രല്‍ ലക്‌നോവിലെ ദലിഗംജില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. ഉണങ്ങിയ പഴങ്ങള്‍ വില്‍പ്പന നടത്തുന്നവരാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ വഴിയരികില്‍ ഇരുന്ന് കച്ചവടം നടത്തുന്നതിനിടെ കാവി വേഷധാരികളായ രണ്ടു പേര്‍ എത്തി ആക്രമിക്കുകയായിരുന്നു.
വടി ഉപയോഗിച്ച് ക്രൂരമായി അടിച്ചു. തല്ലരുതെന്ന് അപേക്ഷിച്ചിട്ടും ഇവര്‍ മര്‍ദനം തുടര്‍ന്നു. അക്രമികളിലൊരാള്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. രണ്ടാമത്തെ കച്ചവടക്കാരനെയും ആക്രമിച്ചതിനു ശേഷം അടുത്തയാളെ അക്രമികള്‍ ലക്ഷ്യമിട്ടപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. നിയമം കൈയിലെടുക്കരുതെന്നും തങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുമെന്നും നാട്ടുകാര്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഇവര്‍ പിന്തിരിഞ്ഞത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















