കോണ്‍ഗ്രസിനെ പൊളിച്ചടുക്കി പ്രധാനമന്ത്രി; പാക്കിസ്ഥാനേയും കോണ്‍ഗ്രസിനെയും താന്‍ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ മോദി, കുമാരസ്വാമി റിമോട്ട് കണ്‍ട്രോളില്‍ പ്രവൃത്തിക്കുന്ന മുഖ്യമന്ത്രിയാണെന്ന് പരിഹാസം

കോണ്‍ഗ്രസിനെ പൊളിച്ചടുക്കി പ്രധാനമന്ത്രി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പാകിസ്ഥാനോടൊപ്പമാണ് മോദി കോണ്‍ഗ്രസിനെ ഉപമിച്ചിരിക്കുന്നത്. കലബുറഗിയില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പ്രസ്താവന. പാക്കിസ്ഥാനേയും കോണ്‍ഗ്രസിനെയും താന്‍ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ മോദി, കുമാരസ്വാമി റിമോട്ട് കണ്‍ട്രോളില്‍ പ്രവൃത്തിക്കുന്ന മുഖ്യമന്ത്രിയാണെന്നും പരിഹസിച്ചു. ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ തിരിച്ചടിയുടെ ജയപരാജയങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ മുറുകുന്നതിനിടയിലാണ് സംശയാലുക്കളെ രാജ്യത്തിന്റെ ശത്രുക്കള്‍ക്കൊപ്പം പരിഗണിക്കണമെന്ന മോദിയുടെ ആഹ്വാനം.
കോണ്‍ഗ്രസും പാക്കിസ്ഥാനും ഒരുപോലെയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആക്ഷേപം. കോണ്‍ഗ്രസിനെയും പാകിസ്ഥാനെയും തനിക്ക് ഭയമില്ലെന്ന് പ്രസ്താവിച്ച മോദി വരാനിരിക്കുന്ന പ്രചാരണദിനങ്ങളില്‍ മുന്നോട്ട് വെക്കാനിരിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ സൂചനയും നല്‍കി. കര്‍ണാടകയില്‍ ബി.ജെ.പിയുെടെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് കോണ്‍ഗ്രസിനും സഖ്യസര്‍ക്കാരിനുമെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം നടത്തിയത്. കര്‍ണ്ണാടകയിലെ സഖ്യസര്‍ക്കാര്‍ കര്ഷകരെ വഞ്ചിക്കുകയാണെന്നും, കോണ്‍ഗ്രസ് ജനങ്ങളുടെ ശത്രുപക്ഷത്താണെന്നും മോദി കുറ്റപ്പെടുത്തി. ആര്‍ എസ് എസാണ് മോദിയെ നിയന്ത്രിക്കുന്ന റിമോട്ടെന്നും അപക്വമായ പരാമര്‍ശങ്ങളാണ് മോദിയുടേതെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. അതേസമയം രാജിവച്ച കോണ്‍ഗ്രസ് വിമത എം എല്‍ എ ഉമേഷ് ജാദവ് കലബുറഗിയിലെ പൊതുസമ്മേളനത്തില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കലബുറഗിയില്‍ ഉമേഷ് ജാദവിനെ മത്സരിപ്പിക്കാനാണ് ബി.ജെപിയുടെ നീക്കം. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കശ്മീരില്‍ ഭീകരക്യാമ്പുകള്‍ തകര്‍ത്തതിന്റെ തെളിവ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട സംശയം മോദിക്ക് തന്നെയാണ്. റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന പ്രസ്താവന അതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും സുരക്ഷാ സേനയുടെ ആത്മവിശ്വാസം കെടുത്തുകയാണ്. പാകിസ്താന് നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്ന് നരേന്ദ്രമോദി ബിഹാറില്‍ നടന്ന എന്‍ഡിഎ റാലിയില്‍ പറഞ്ഞിരുന്നു. തീവ്രവാദത്തെ ഞങ്ങള്‍ എതിരിടുമ്പോള്‍ എന്തുകൊണ്ടാണ് ശത്രുക്കള്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ കോണ്‍ഗ്രസ് പ്രസംഗിക്കുന്നതെന്നും ഇവരുടെ വാക്കുകള്‍ പാകിസ്താന്‍ ഉച്ചത്തില്‍ ഏറ്റു പറയുകയാണെന്നും മോദി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















