വെടിവച്ചിട്ടത് രണ്ട് ഇന്ത്യന്‍ പോര്‍വിമാനങ്ങൾ ; പാക്കിസ്ഥാന്‍ വ്യോമസേന കഴിഞ്ഞയാഴ്ച വെടിവച്ചിട്ടത് രണ്ട് ഇന്ത്യന്‍ പോര്‍വിമാനങ്ങളാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി; പാക്ക് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിൽ ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട രണ്ട് പാക്ക് വ്യോമസേനാ പൈലറ്റുമാരുടെ പേരു സഹിതം ഖുറേഷി വെളിപ്പെടുത്തി

പാക്കിസ്ഥാന്‍ വ്യോമസേന കഴിഞ്ഞയാഴ്ച വെടിവച്ചിട്ടത് രണ്ട് ഇന്ത്യന്‍ പോര്‍വിമാനങ്ങളാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. പാക്ക് പാര്‍ലമെന്റില്‍ ഇന്നലെ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട രണ്ട് പാക്ക് വ്യോമസേനാ പൈലറ്റുമാരുടെ പേരു സഹിതം ഖുറേഷി വെളിപ്പെടുത്തല്‍ നടത്തിയത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പാക്ക് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സ്‌ക്വാഡ്രന്‍ ലീഡര്‍ ഹസന്‍ സിദ്ദിഖിയെ അനുമോദിച്ചു നടത്തിയ പരാമര്‍ശമാണു ഖുറേഷി ഏറ്റുപിടിച്ചത്. 'ഒന്നല്ല, 2 ഇന്ത്യന്‍ വിമാനങ്ങളാണു പാക്കിസ്ഥാന്‍ വെടിവച്ചിട്ടത്. അതിലൊരെണ്ണം സ്‌ക്വാഡ്രന്‍ ലീഡര്‍ ഹസന്‍ സിദ്ദിഖിയും മറ്റേത് വിങ് കമാന്‍ഡര്‍ നൗമാന്‍ അലി ഖാനുമാണു വീഴ്ത്തിയത് ഖുറേഷി പറഞ്ഞു.
അതേസമയം ഇന്ത്യപാക്ക് പോര്‍വിമാനങ്ങള്‍ തമ്മില്‍ നടന്ന ആകാശപ്പോരില്‍ 2 ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും ഒരെണ്ണം പാക്ക് അധിനിവേശ കശ്മീരിലും അടുത്തത് ഇന്ത്യന്‍ ഭാഗത്തും വീണെന്നാണ് പാക്ക് അവകാശവാദം. എന്നാല്‍, ഇന്ത്യയുടെ ഒരു വിമാനം മാത്രമേ തകര്‍ന്നിട്ടുള്ളൂവെന്നും ഇന്ത്യ തകര്‍ത്ത പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം പാക്ക് അധിനിവേശ കശ്മീരില്‍ വീണെന്നുമാണ് ഇന്ത്യയുടെ നിലപാട്.പാക്ക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ നേരത്തെ വിട്ടയയ്ക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തയാറായത് ശരിയായില്ലെന്ന ബിലാവലിന്റെ പ്രസ്താവനയും ഖുറേഷി തിരുത്തി.
ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പാക്കിസ്ഥാന്റെ താല്‍പര്യത്തിനു ചേരുന്ന തീരുമാനമാണ്. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്താന്‍ പാക്കിസ്ഥാന്‍ സ്വീകരിച്ച നടപടി കൂടിയാണിത് ഖുറേഷി പറഞ്ഞു.ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കാഷ്മീരിലെ ഹന്ദ്വാരയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.ഹന്ദ്വാരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി.
https://www.facebook.com/Malayalivartha





















