രക്ഷയില്ലാതെ ഭീകരവാദികള്‍; സിറിയയിലെ ബഗൂസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ കൂട്ടത്തോടെ കീഴടങ്ങുന്നു; 500ഓളം ഭീകരര്‍ ഇതിനോടകം അറസ്റ്റിലായതായി അമേരിക്കന്‍ നേതൃത്വത്തിലുള്ള കുര്‍ദ് സഖ്യസേന അറിയിച്ചു

സിറിയയിലെ ബഗൂസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ കൂട്ടത്തോടെ കീഴടങ്ങുന്നു. 500ഓളം ഭീകരര്‍ ഇതിനോടകം അറസ്റ്റിലായതായി അമേരിക്കന്‍ നേതൃത്വത്തിലുള്ള കുര്‍ദ് സഖ്യസേന അറിയിച്ചു. ഭീകരര്‍ക്ക് സ്വാധീനമുള്ള അവസാന മേഖലയായ ബഗൂസില്‍ സഖ്യസേന വന്‍ മുന്നേറ്റം നടത്തുകയാണ്.
അവസാന കേന്ദ്രത്തില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഐഎസ് ഭീകരര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സഖ്യസൈന്യത്തിന്റെ ആക്രമണത്തില്‍ നില്‍ക്കക്കള്ളിയില്ലാതെ പിന്‍വാങ്ങുകയാണ് . ബാക്കിയായ ഭീകരരില്‍ നല്ലൊരു പങ്കും വിദേശികളെന്നാണ് സൂചന. കുര്‍ദ് വിഭാഗങ്ങളുടെ സേനയായ സിറിയന്‍ ഡെമോക്രാറ്റിക്ക് ഫോഴ്‌സാണ് ഐഎസിന് കനത്ത നാശനഷ്ടം വിതയ്ക്കുന്നത്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് ഗ്രാമങ്ങളിലേക്ക് ഐഎസിനെ ഒതുക്കിയിരിക്കുകയാണിവര്‍. ഒരുകാലത്ത് ലോകത്തെ അടക്കി ഭരിക്കുമെന്ന് പ്രഖ്യാപിച്ച് എണ്ണമറ്റ ക്രൂരതകള്‍ ചെയ്തു കൂട്ടിയ ഐഎസിന്റെ അവസാന ശ്വാസവും നിലക്കുകയാണ്. താമസിയാതെ ഐഎസ് വിമുക്ത രാജ്യമായി സിറിയ മാറുമെന്നാണ് സഖ്യസേനയുടെ മുന്നേറ്റം നല്‍കുന്ന സൂചന. സിറിയയിലെ ബഗൂസില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ കീഴടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 400 ഓളം പേരെ അറസ്റ്റ് ചെയ്തതായും അമേരിക്കന്‍ നേതൃത്വത്തിലെ കുര്‍ദ് സഖ്യസൈന്യം അറിയിച്ചു. അവസാന താവളമായ ബഗൂസ് പിടിച്ചടക്കാന്‍ പോരാട്ടം തുടരുകയാണ്. ഭീകരരുടെ കുടുംബാംഗങ്ങളുള്‍പ്പടെയുള്ള സാധാരണക്കാരെ ബഗൂസില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. അഭയാര്‍ത്ഥി ക്യാന്പുകളില്‍ ഇവര്‍ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധസംഘടനകള്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരവാദികളെ ഈ സമയത്തും കരുതിയിരിക്കണമെന്ന് കുവൈറ്റ്. ഇവരുടെ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതായി എന്ന് പറയാനിയിട്ടില്ല.
അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിന്റെ ഭാഗമായി വലിയ തോതില്‍ ഐസ് ഭീഷണി കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഇപ്പോഴും ആയിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയിലെ കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍ഒതൈബി പറഞ്ഞു. ഭീകരവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഉയര്‍ത്തുന്ന ഭീഷണി എന്ന വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ സുരക്ഷാ സമിതിയില്‍ നടന്ന പ്രത്യേക സെഷനില്‍ സംസാരിക്കവെയാണ് മന്‍സൂര്‍ അല്‍ഒതൈബി ഇക്കാര്യം സൂചിപ്പിച്ചത്.
അന്താരാഷ്ട്ര ഇടപെടല്‍കൊണ്ടു ഇറാക്കിലും സിറിയയിലും ഉള്‍പ്പെടെ വലിയ തോതില്‍ ഐസ് ഭീകരതയെ കുറച്ചുകൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ ഇവര്‍ ഏത് സമയവും ഒന്നിക്കാനുള്ള പ്രവണതയെ കാണാതിരിക്കാന്‍ കഴിയില്ലെന്നും, ഇതിന്നെതിരെ നല്ല രീതിയിലുള്ള ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















