അവസാനം പാകിസ്ഥാന്‍ അതു സമ്മതിച്ചു; ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയാണെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്

ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയാണെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാക് വാര്‍ത്താ ചാനലിനോട് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്. തന്റെ ഭരണകാലത്ത് പാക് രഹസ്യാന്വേഷണ വിഭാഗം ജെയ്‌ഷെയെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജെയ്‌ഷെയ്‌ക്കെതിരായ നടപടിയേയും മുഷറഫ് സ്വാഗതം ചെയ്തു. തന്നെ 2003 ഡിസംബറില്‍ രണ്ടു തവണ ജെയ്‌ഷെ വധിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
എന്തുകൊണ്ടാണ് അന്ന് ജെയ്‌ഷെയ്‌ക്കെതിരെ നടപടി എടുക്കാതിരുന്നതെന്ന ചോദ്യത്തിന് വ്യത്യസ്ത സാഹചര്യമായിരുന്നു അപ്പോഴുണ്ടായിരുന്നതെന്ന് മുഷറഫ് പറഞ്ഞു.പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എങ്ങനെ തിരിച്ചടി നല്‍കുമെന്നുള്ള കാത്തിരിപ്പിലയിരുന്നു ലോകരാജ്യങ്ങള്‍. എന്നാല്‍ ആ സമയം പാക് മുന്‍പ്രസിഡന്റിന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. അണ്വായുധത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും നമ്മള്‍ ഒരു അണുബോംബിട്ടാല്‍ അവര്‍ 20 ബോംബുകളിട്ട് പാക്കിസ്ഥാനെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ ഇന്ത്യക്കു നേരെ ഒരു ബോംബിട്ടാല്‍ അവര്‍ തിരിച്ച് 20 അണുബോംബിടുമെന്നും മുഷറഫ് പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്ത്യപാക് ബന്ധം വഷളായത് വലിയ അപകടത്തിലേക്കാണ് പോകുന്നത്. രണ്ടു രാജ്യങ്ങളുടെ കയ്യിലും അണുബോംബുകള്‍ ഉണ്ട്. ആറ്റം ബോംബുമായി പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പോയാല്‍ അവര്‍ തിരിച്ചു 20 ബോംബിടും. ആദ്യം തന്നെ ഇന്ത്യക്കു നേരെ 50 ബോംബിടാന്‍ ശേഷിയുണ്ടെങ്കില്‍ മാത്രം ആക്രമണത്തിനു പോകാവൂ എന്നും മുന്നറിയിപ്പുണ്ട്. ആദ്യം തന്നെ 50 അണുബോംബ് ഇടാന്‍ നിങ്ങള്‍ തയാറാണോ എന്നാണ് പാക് ഭരണക്കൂടത്തോടു മുഷറഫ് ചോദിച്ചത്.
ലോകത്തെ അണ്വായുധശേഷിയുള്ള രാജ്യങ്ങളുടെ കൈവശം ആകെയുള്ള അണ്വായുധങ്ങള്‍ 14,935. ഇതില്‍ 92 ശതമാനവും റഷ്യയുടെയും യുഎസിന്റെയും കൈവശമെന്ന് സ്‌റ്റോക്കോം രാജ്യാന്തര സമാധാന ഗവേഷണ കേന്ദ്രം കഴിഞ്ഞ വര്‍ഷം തയാറാക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഭൂമിയിലെ മൊത്തം അണ്വായുധങ്ങളില്‍ 3,750 എണ്ണം ആക്രമണസജ്ജമാണ്. അണ്വായുധങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയെക്കാള്‍ അല്‍പം മുന്നിലാണ് പാക്കിസ്ഥാന്‍ 150). അതേസമയം, എണ്ണത്തില്‍ കുറവെങ്കിലും ഗുണത്തില്‍ മികച്ച ആയുധങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളവ. ഇന്ത്യയുടേതിനേക്കാള്‍ ഇരട്ടി അണ്വായുധങ്ങള്‍ ചൈനയുടെ പക്കലുണ്ട് 280.ലോകത്ത് ഏറ്റവുമധികം അണ്വായുധ ശേഖരമുള്ള രാജ്യം റഷ്യയാണ് 6,850. തൊട്ടുപിന്നിലുണ്ട് യുഎസ് 6,450. പാക്കിസ്ഥാന്റെ പക്കലുള്ള ഏറ്റവും കരുത്തുറ്റ ആണവ മിസൈലിന്റെ ദൂരപരിധി 2,750 കിലോമീറ്റര്‍. ഇന്ത്യ വികസിപ്പിക്കുന്ന അഗ്‌നി 5 ഭൂഖണ്ഡാന്തര മിസൈലിന് 5,000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. അഗ്‌നി നാലിന് 4,000 കിലോമീറ്ററും.
https://www.facebook.com/Malayalivartha





















