പാകിസ്ഥാനില്‍ ഇന്ത്യ തൂത്ത് വാരി; പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നു വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

ഏറെ വിവാദങ്ങല്‍ക്കും പരാമര്‍ശങ്ങള്‍ക്കുമിടയില്‍ ആ ചിത്രം പുറത്തുവന്നിരിക്കുന്നു. ഇന്ത്യ പാകിസ്ഥാനില്‍ തൂത്തുവാരി ജെയ്‌ഷെ ക്യംപുകള്‍ തകര്‍ത്തു. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നു വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ജയ്ഷ് ഭീകരക്യാംപ് നിലനിന്ന സ്ഥലത്തെ 2018ലെ ചിത്രവും വ്യോമസേനയുടെ ആക്രമണത്തിനു ശേഷമുള്ള ഇതേ സ്ഥലത്തിന്റെ ചിത്രവും ഒരു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശക്തമായ ആക്രമണമാണു ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയതെന്നും, നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രണ്ടു ചിത്രങ്ങളും പരിശോധിച്ചാല്‍ ദൃശ്യമാ
ഫെബ്രുവരി 26നാണ് പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജയ്ഷ് ഭീകരപരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. മിറാഷ് 2000 പോര്‍വിമാനങ്ങളുപയോഗിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സ്‌പൈസ് 2000 സാറ്റലൈറ്റ് നിയന്ത്രിത ബോംബുകളായിരുന്നു സേന പാക്ക് ഭീകരതാവളത്തില്‍ വര്‍ഷിച്ചത്. കെട്ടിടങ്ങളെ തകര്‍ക്കുന്നതിനു പകരം അവയ്ക്കുള്ളിലേക്കു തുളച്ചുകയറി പൊട്ടിത്തെറിക്കുന്നവയാണു ഇത്തരം ബോംബുകളെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.സ്‌ഫോടനത്തിനു മുന്‍പും ശേഷവുമുള്ള ചിത്രങ്ങളില്‍ വലിയ ഭീകരക്യാംപിന്റെ നാല് ഇടങ്ങളില്‍ ബോംബ് വീണ സ്ഥലങ്ങളെന്നു തോന്നിപ്പിക്കുന്ന ഭാഗങ്ങളുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കെട്ടിടങ്ങളും അതിന്റെ ചുമരുകള്‍ക്കും യാതൊന്നും സംഭവിച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നതെന്ന് മുന്‍ ഉപഗ്രഹ ചിത്ര വിദഗ്ധന്‍ കേണല്‍ വിനായക് ഭട്ട് അഭിപ്രായപ്പെട്ടു. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ നാല് ഇരുണ്ട സ്ഥലങ്ങളാണു കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















