തിലകം ചാർത്തുന്നവരെ ആളുകൾ ഭയക്കുന്നു; കാരണം ബിജെപി ; കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ

ഇപ്പോൾ നെറ്റിയിൽ ചന്ദനക്കുറി തൊട്ടവരെ കാണുമ്പോൾ ആളുകൾക്ക് ഭയമാണെന്ന് കർണാടക മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ.രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം ചിഹ്നങ്ങള്‍ ബിജെപി ഉപയോഗിച്ചതിനാലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിയില്‍ കാവി ധരിക്കുന്ന, കുറി തൊടുന്ന ഒരു മുഖ്യമന്ത്രിയുണ്ട്, എന്നാല്‍ ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ആളുകള്‍ ഇദ്ദേഹത്തെ ബഹുമാനിക്കുമോ, അദ്ദേഹത്തില്‍ ആത്മീയത കാണുമോ’- സിദ്ധരാമയ്യ തന്റെ ട്വീറ്റില്‍ ചോദിക്കുന്നു.
‘തിലകവും കാവിയും ഹിന്ദു സംസ്‌കാരത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്. അതിന് ഒരു പരിശുദ്ധിയുണ്ട്. എന്നാൽ, ബി.ജെ.പി ഈ ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ദുര്‍വ്യയം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ആളുകള്‍ ഈ ചിഹ്നങ്ങളെ ഭയക്കാനും സംശയിക്കാനും ആരംഭിച്ചു. അദ്ദേഹം പറഞ്ഞു
നേരത്തെ തന്റെ മണ്ഡലമായ ബദാമിയിയല്‍ അഗസ്ത്യ തടാകം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജോലികള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്ന കരാറുകാരന്‍ കുറി ധരിച്ചത് കണ്ട് നിങ്ങള്‍ സമയത്ത് ജോലി തീര്‍ക്കുമോയെന്നും, നീണ്ട കുറികള്‍ ധരിക്കുന്നവരെ തനിക്ക് ഭയമാണെന്നും സിദ്ധരാമയ്യ പറഞ്ഞത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha





















