ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനകത്താണ് സ്‌ഫോടനമുണ്ടായത്. പ്രദേശം പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗ്രനേഡ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് സൂചന.
https://www.facebook.com/Malayalivartha





















