പ്രധാനമത്രി മോദിക്കെതിരെ വിദ്വേഷ പ്രസംഗം; കനയ്യ കുമാറിനെതിരെ ബിജെപി കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം നടത്തിയതിന്റെ പേരിൽ ജെഎന്‍യു മുന്‍ യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെതിരെ ബീഹാർ കോടതിയിൽ കേസ്.
ബീഹാറിലെ കിഷന്‍ഗംഞ്ച് ചീഫ് ജുഡീഷ്യല്‍ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ടിറ്റു ബദ്വാളാണ് കനയ്യ കുമാറിനെതിരെ കേസ് നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച അഞ്ജുമാന്‍ ഇസ്ലാമിയ ഹാളില്‍ നടന്ന യോഗത്തില്‍ കനയ്യ കുമാര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. കേസ് കോടതി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിഗണിക്കും.
ജെന്‍യുവില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള നേതാവാണ് കനയ്യ കുമാര്‍. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസുരായ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി ജനവിധി നേടാന്‍ തയ്യാറായിരിക്കെയാണ് കനയ്യക്കെതിരെ ബിജെപിയുടെ പരാതി.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്നാണ് കനയ്യ മത്സരിക്കുന്നത്.ആർ ജെഡി കോൺഗ്രസ് വിശാല സഖ്യം കനയ്യ കുമാറിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കനയ്യ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിഹാറിലെ പാർട്ടി ഘടകത്തിന്റെ തീരുമാനത്തിനു ദേശീയ നേതൃത്വം പിന്തുണ നൽകിയിരുന്നു.
https://www.facebook.com/Malayalivartha





















