ഇന്ത്യപാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്ന് ചൈന; ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് സുവാന്‍ യു പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു

ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് സുവാന്‍ യു പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു. ഇന്ത്യ പാക് സംഘര്‍ഷം സംബന്ധിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സൈനിക മേധാവിയുമായും യു ചര്‍ച്ച നടത്തി. ജെയ്‌ഷെ ഭീകരന്‍ മസ്ഹൂദ് അസ്ഹറിനെതിരായ യുഎന്‍ നീക്കത്തില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 13 നകം ചൈന അനുകൂല നിലപാടെടുത്താലെ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കൂ. ഇന്ത്യപാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്ന് ചൈന. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലൂ കാങ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും കരുതുന്നതായി പാകിസ്താന്റെ ഉറ്റസുഹൃത്തായ ചൈന പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചിരുന്നെങ്കിലും പാകിസ്താന്റെയോ ജെയ്‌ഷെ മുഹമ്മദിന്റെയോ പേര് പരാമര്‍ശിച്ചിരുന്നില്ല. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ചൈനയുടെ നിലപാടാണ് തിരിച്ചടിയായത് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഒറ്റപ്പെടുത്തും വിധം നടപടികള്‍ വേണെന്നാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും വച്ച നിര്‍ദേശം. മസൂദിന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണം, സ്വത്തുക്കള്‍ മരവിപ്പിക്കണം, ആഗോളയാത്രാവിലക്ക് ഏര്‍പെടുത്തണം എന്നീ നിര്‍ദേശങ്ങള്‍ മൂന്നുരാജ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നീക്കത്തോട് വീറ്റോ അധികാരമുളള ചൈന പ്രതികരിച്ചിട്ടില്ല.ഇന്ത്യപാക് നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച ചൈനീസ് വിദേശകാര്യ വക്താവ്, സ്ഥിതി മോശമാകാതിരിക്കാന്‍ കൂടുതല്‍ നടപടികള്‍ ഇരുഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പട്ടു. ഭീകരസംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറണമെന്നും യു.എന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയതിന് പിന്നാലെയാണ് അമേരിക്ക ഈ ആവശ്യം ഉന്നയിച്ചത്.അതിനിടെ ഇന്ത്യയും പാക്കിസ്ഥാനും സൈനികനടപടി നിര്‍ത്തിവയ്ക്കണമെന്ന് പെന്റഗണ്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും നടപടികളെടുക്കണമെന്നാണ് പെന്റഗണ്‍ നിലപാട്. വീണ്ടും സൈനികനടപടിക്ക് മുതിര്‍ന്നാല്‍ സ്ഥിതി അതീവഗുരുതരമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സംഘര്‍ഷസ്ഥിതിക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തയാറാകണമെന്ന് ബ്രിട്ടനും കാനഡയും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















