പത്തി താഴ്ത്തി ഇമ്രാന്‍ ; പാകിസ്ഥാനോടല്ല പാകിസ്ഥാനിലെ ഭീകരവാദത്തോടാണ് ഇന്ത്യ ഏറ്റുമുട്ടുന്നതെന്ന് ആവര്‍ത്തിച്ചിട്ടും അടങ്ങാത്ത പാകിസ്ഥാന് ഇന്ത്യയുടെ പ്രകോപനങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴില്ലെന്ന് വന്നപ്പോൾ ഇമ്രാന്‍ മുട്ടുമടക്കുന്നു

ഇനി ഇന്ത്യയോട് കളിച്ചാല്‍ വിലപോകില്ലെന്ന് മനസിലായപ്പോള്‍ പത്തി താഴ്ത്തി ഇമ്രാന്‍ അനുരഞ്ചനത്തിന് ഒരുങ്ങുന്നു. പാകിസ്ഥാനോടല്ല പാകിസ്ഥാനിലെ ഭീകരവാദത്തോടാണ് ഇന്ത്യ ഏറ്റുമുട്ടുന്നതെന്ന് ആവര്‍ത്തിച്ചിട്ടും അടങ്ങാത്ത പാകിസ്ഥാന് ഇന്ത്യയുടെ പ്രകോപനങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ കഴില്ലെന്ന് വന്നപ്പോൾ ഇമ്രാന്‍ മുട്ടുമടക്കുന്നു.
ഇന്ത്യയുമായുള്ള സംഘര്‍്ഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന് കഴിഞ്ഞതിനാല് യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന് തെഹ് രീക് ഇ ഇന്‌സാഫ് പാര്ട്ടിയുടെ യോഗത്തിലാണ് ഇമ്രാന് ഇത്തരത്തില് അഭിപ്രായപ്രകടനം നടത്തിയത്. പാക്ക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ നേരത്തെ വിട്ടയയ്ക്കാന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്‍ തയാറായത് ശരിയായില്ലെന്ന ബിലാവലിന്റെ പ്രസ്താവനയും ഖുറേഷി തിരുത്തി വിശാല താത്പര്യം മുന്‌നിര്ത്തിയാണ് അഭിനന്ദനെ വിട്ടയച്ചത്. അതിലൂടെ സംഘര്ഷത്തിന് അയവ് വരുത്താനും വ്യക്തതയും കൃത്യതയുമുള്ള സന്ദേശം നല്കാനും കഴിഞ്ഞെന്ന്ഖുറേഷി പറഞ്ഞു.അഭിനന്ദനെ വിട്ടയച്ചതോടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്ഷത്തിന്റെ തീവ്രത കുറഞ്ഞെന്ന് പാക് വിദേശകാര്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.പുല്‌വാമ സംഭവത്തിന് പിന്നാലെ ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങളില് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഇരുരാജ്യങ്ങള്ക്കിടയില് സംഘര്ഷം മൂര്ച്ഛിച്ചത്.കാശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയാണു പരിഹരിക്കേണ്ടതെന്നും ഇതു നടപ്പിലാക്കുന്നതാണു നല്ലത്. നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയല്ല, മറിച്ച് പാക്കിസ്ഥാന്റെ ശേഷി കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു.സൈനിക നടപടി പരിധി വിട്ടാല്‍ പിന്നെ ആരുടെയും നിയന്ത്രണത്തില്‍ നില്‍ക്കില്ല. രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങളാണ് നിയന്ത്രണ രേഖ കടന്ന് എത്തിയത്. അവരെ വെടിവച്ചിട്ടു. രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ളതായും പ്രധാനമന്ത്രി പറഞ്ഞു. തുടക്കം മുതല്‍ നടപടിക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതിന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ എത്രത്തോളം ബാധിച്ചിരിക്കുമെന്ന് ഞങ്ങള്‍ക്കു നന്നായി അറിയാം. ദശാബ്ദങ്ങളായി പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ ഇരകളാണെന്നും പാക്കിസ്ഥാന്‍ പറഞ്ഞു.അതേസമയം തക്കതായ സന്ദേശമാണ് പാക്ക് പ്രധാനമന്ത്രി ഇന്ത്യയ്ക്കു നല്‍കിയതെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ഡോ. ആരിഫ് അല്‍വി പ്രതികരിച്ചു. പാക്കിസ്ഥാനു സമാധാനം ആവശ്യമാണ്. കൃത്യമായ തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണത്തിനു സഹായിക്കാന്‍ പാക്കിസ്ഥാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തേയും ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ഇമ്രാന്‍ ഖാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഭീകരരെ സംരക്ഷിക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ ചര്‍ച്ച വേണ്ടെന്ന നിലപാടിലായിരുന്നു ഇന്ത്യ. ഇന്ത്യ– പാക്ക് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തതോടെ ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതികരണം നിര്‍ണായകമാകും.
https://www.facebook.com/Malayalivartha





















