പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക് ?; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോര്‍ട്ട്

ഗുജറാത്തിലെ പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്. മാര്‍ച്ച് 12ന് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഗുജറാത്തിലെ ജാംനഗറില്‍ നിന്നും ഹാര്‍ദിക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് ജാംനഗര്‍. ഇത് പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ യുവനേതാവിലൂടെ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും ഹാര്‍ദിക്കിന്റെ പാര്‍ട്ടി പ്രവേശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹാര്‍ദിക് കോണ്‍ഗ്രസിലെത്തുന്നത് ഗുജറാത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ഹാര്‍ദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലക്‌നൗവില്‍ വച്ചാണ് പട്ടേല്‍ പ്രഖ്യാപനം നടത്തിയത്. എവിടെയാണ് മത്സരിക്കുന്നതെന്നോ ആരുടെയൊക്കെ പിന്തുണ ലഭിക്കുമെന്നതിനെ കുറിച്ചോ ഹാര്‍ദിക് അന്ന് വ്യക്തമാക്കിയിരുന്നില്ല.
https://www.facebook.com/Malayalivartha





















