ഇന്ത്യൻ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണവുമായി ഒരു വാർത്താ ഏജൻസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിനെ സാധൂകരിക്കുന്നതെന്ന തരത്തിൽ ചില ചിത്രങ്ങളും അവർ പുറത്ത് വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആധികാരികവും വിശ്വസനീയവുമായ തെളിവുകൾ സഹിതം സേന നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്

ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് എഫ്-16 യുദ്ധ വിമാനങ്ങളാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ വ്യോമസേന കേന്ദ്രസർക്കാരിന് സമർപ്പിച്ചു .
വ്യോമാക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങളും റഡാർ ചിത്രങ്ങളുമാണ് സൈന്യം സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയം പ്രകടിപ്പികച്ചവർക്കുള്ള ശക്തമായ മറുപടിയാണിത് . എഫ്-16 ഉപയോഗിച്ചാണ് രണ്ടു എഐഎം-120 അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽസ് (അംറാംസ്) മിസൈലുകൾ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾക്കുനേരെ പാക്കിസ്ഥാൻ പ്രയോഗിച്ചതെന്നു വ്യക്തമാക്കുന്ന തെളിവുകളാണ് വ്യോമസേനാ പുറത്തുവിട്ടിട്ടുള്ളത്
എഫ്-16 ഉപയോഗിച്ച് പാക്കിസ്ഥാന്‍ തൊടുത്തുവിട്ട അംറാംസ് മിസൈലുകളില്‍ ഒന്ന് ഇന്ത്യയുടെ നിയന്ത്രണരേഖയില്‍ ലക്ഷ്യം കാണാതെ വീണിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്ത്യന്‍ ആര്‍മി ശേഖരിച്ചിരുന്നു. ഇതിൽനിന്നാണ് എഫ്-16 യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യകത്മായത്. ഇന്ത്യ പുറത്തുവിട്ട അംറാം മിസൈലിന്റെ ഭാഗങ്ങള്‍ എഫ്-16 യില്‍ മാത്രം ഉപയോഗിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അമേരിക്കന്‍ കമ്പനിയായ റയ്‌തോണ്‍ നിര്‍മ്മിച്ച അംറാം മിസൈല്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തെത്താതെ പോയത് പ്രധാനപ്പെട്ട വിഷയമായി ചൂണ്ടിക്കായിരുന്നു.
അതേസമയം ഇന്ത്യൻ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണവുമായി ഒരു വാർത്താ ഏജൻസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിനെ സാധൂകരിക്കുന്നതെന്ന തരത്തിൽ ചില ചിത്രങ്ങളും അവർ പുറത്ത് വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആധികാരികവും വിശ്വസനീയവുമായ തെളിവുകൾ സഹിതം സേന നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങൾക്ക് കാതലായ നാശനഷ്ടങ്ങൾ സംഭവിച്ചത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സേനയുടെ പക്കലുള്ളത് . കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നതായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ നിലപാട്.ഇത് തീർത്തും തെറ്റാണെന്നു ചൂണ്ടിക്കാട്ടുന്ന തെളിവുകളാണ് ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ളത്
സർക്കാരിന് സമർപ്പിക്കപ്പെട്ട തെളിവുകളിൽ എസ്-2000 ലേസർ നിയന്ത്രിത മിസൈലുകൾ കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതിന്റെയും കെട്ടിടങ്ങളുടെ ആന്തരഭാഗങ്ങൾക്ക് കടുത്ത നാശനഷ്ടങ്ങൾ വരുത്തുന്നതിന്റെയും ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.
പ്രദേശത്തിന്റെ വ്യക്തമായ ഉപഗ്രഹദൃശ്യങ്ങൾ അടങ്ങിയിട്ടുള്ള രേഖകളും ദൃശ്യങ്ങളും വ്യോമസേന അങ്ങേയറ്റം ആധികാരികമായാണ് കേന്ദ്ര സർക്കാരിന് കൈമാറിയിരിക്കുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് എയർ ചീഫ് മാർഷൽ ബിഎസ് ധനോവ കോയമ്പത്തൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ച് വ്യോമാക്രമണത്തിന്റെ ആധികാരികത അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. സേനയുടെ അഭിപ്രായം അവിതർക്കമാണെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു.
പിന്നെ സൈനിക ആക്രമണത്തിൽ ശത്രുപാളയത്തിലെ എത്രപേർ കൊല്ലപ്പെട്ടു എന്ന് മൃതദേഹങ്ങൾ എണ്ണി നോക്കേണ്ട ആവശ്യം സേനയ്ക്കില്ലെന്ന് നേരത്തേ എയർ ചീഫ് മാർഷൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ പാക്കിസ്ഥാനില്‍ കയറി നടത്തിയ മിന്നലാക്രമണത്തില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നാലു താവളങ്ങള്‍ നാമാവശേഷമായതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചു കഴിഞ്ഞു. മിന്നലാക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ വരുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരും .
നേരത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നപ്പോഴും ദൃശ്യങ്ങള്‍ ഇന്ത്യൻ സേന ആദ്യം പുറത്ത് വിട്ടിരുന്നില്ല. അന്നത്തെ പോലെത്തന്നെ ഈ ആക്രമണവും പാക്കിസ്ഥാന്‍ സമ്മതിക്കുന്നില്ല. തോല്‍വി സമ്മതിക്കാനുള്ള മടിയാണ്
പക്ഷെ പാക് സര്‍ക്കാര്‍ സമ്മതിക്കാത്തത് അവിടുത്തെ ഭീകര സംഘടന സമ്മതിക്കുന്നുണ്ട് . ഭീകരക്യാംപുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചെന്ന് മസൂദ് അസറിന്റെ സഹോദരന്‍ സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞു വീണിരിക്കുകയാണ് .
റഡാർ ദൃശ്യങ്ങൾ വന്നതോടെ ഇന്ത്യൻ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങൾക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണങ്ങൾക്കും കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha





















