ഇന്ത്യ ഭീകരരെ തുരത്താന്‍ തുടങ്ങിയതോടെ ഇനി രക്ഷയില്ല; തീവ്രവാദികൾക്കെതിരായ ശക്തമായ നടപടിയുമായി പാകിസ്താന്‍; 121 പേര്‍ കസ്റ്റഡിയില്‍

ഇന്ത്യ ഭീകരരെ തുരത്താന്‍ തുടങ്ങിയതോടെ ഇനി രക്ഷയില്ല. തീവ്രവാദികൾക്കെതിരായ ശക്തമായ നടപടിയുമായി പാകിസ്താന്‍. 121 പേര്‍ കസ്റ്റഡിയില്‍. ഇതുമായി ബന്ധപ്പെട്ട് 121 പേരെ പാക് സര്‍ക്കാര്‍ കസ്റ്റഡിയിലെത്തിട്ടുണ്ട്. 180 മദ്രസകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. പാക് ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചത്.സുരക്ഷാ ഏജന്‍സികള്‍ 121 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രസ, ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല തീവ്രവാദികള്‍ക്കെതിരെ നടപടിയെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കാത്തതിന്റെ പേരില്‍ പാകിസ്താനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയും മറ്റ? ലോകരാജ്യങ്ങളും പാക് സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കിനെ ജമ്മു ജയിലിലേക്ക് മാറ്റി. വിഘടനവാദികള്‍ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മാലിക്കിന്റെ കേസുകള്‍ ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് മാറ്റണമെന്ന് നേരത്തെ സിബിഐ ആവശ്യപ്പെട്ടിരുന്നു. ഷോപ്പിയാനില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റുമുട്ടലിന് ശേഷം യാസീന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. അതിനെത്തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ പാകിസ്ഥാനെതിരായ സൈനിക നീക്കത്തിന് പിന്നാലെ എന്‍ഐഎ കശ്മീരിലെ വിഘടനവാദികളുടെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha





















