ഉപജാപകരുടെ വായടയുന്നു; ബലാക്കോട്ട് ആക്രമണത്തിന്റെ സമഗ്രമായ തെളിവ് കേന്ദ്രത്തിന് സമര്‍പ്പിച്ച് വ്യോമസേന; സമഗ്രമായ തെളിവ് വ്യോമസേന നല്‍കി

ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ സമഗ്രമായ തെളിവുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച് വ്യോമസേന. വ്യോമാക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങളും റഡാര്‍ ചിത്രങ്ങളുമാണ് സൈന്യം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളെ സര്‍ക്കാര്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞിരുന്നു.
എന്നാല്‍ വ്യോമസേന ലക്ഷ്യം വെച്ച കെട്ടിടങ്ങള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന ആരോപണവുമായി ഒരു വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിനെ സാധൂകരിക്കുന്നതെന്ന തരത്തില്‍ ചില ചിത്രങ്ങളും അവര്‍ പുറത്ത് വിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആധികാരികവും വിശ്വസനീയവുമായ തെളിവുകള്‍ സഹിതം സേന നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങള്‍ക്ക് കാതലായ നാശനഷ്ടങ്ങള്‍ സംഭവിച്ചത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സേനയുടെ പക്കലുള്ളത് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നതായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ നിലപാട്.
സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട തെളിവുകളില്‍ എസ്2000 ലേസര്‍ നിയന്ത്രിത മിസൈലുകള്‍ കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതിന്റെയും കെട്ടിടങ്ങളുടെ ആന്തരഭാഗങ്ങള്‍ക്ക് കടുത്ത നാശനഷ്ടങ്ങള്‍ വരുത്തുന്നതിന്റെയും ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. സര്‍ക്കാരിന് ലഭ്യമായിരിക്കുന്ന രേഖകളില്‍ പ്രദേശത്തിന്റെ വ്യക്തമായ ഉപഗ്രഹദൃശ്യങ്ങള്‍ അടങ്ങിയിട്ടുള്ളതായാണ് വിവരം. വ്യോമസേന അങ്ങേയറ്റം ആധികാരികമായാണ് ഈ ദൃശ്യങ്ങള്‍ കൈമാറിയിരിക്കുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ കോയമ്പത്തൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് വ്യോമാക്രമണത്തിന്റെ ആധികാരികത അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. സേനയുടെ അഭിപ്രായം അവിതര്‍ക്കമാണെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പാകിസ്ഥാന്‍ വരെ ഏറ്റുപിടിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. മൃതദേഹങ്ങള്‍ എണ്ണി നോക്കേണ്ട ആവശ്യം സേനയ്ക്കില്ലെന്ന് നേരത്തേ എയര്‍ ചീഫ് മാര്‍ഷല്‍ വ്യക്തമാക്കിയിരുന്നു. വ്യോമസേനയുടെ നടപടിയെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അതുല്യം എന്ന് വിശേഷിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയും ലോകനേതാക്കളുമടക്കം സൈന്യത്തിന്റെ ധീരതയെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരുന്നു.
അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കര്‍തര്‍പുര്‍ ഇടനാഴിയെ സംബന്ധിച്ച് ഈ മാസം 14-ന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം മാര്‍ച്ച് 28-ന് ഇസ്ലാമാബാദിലെത്തുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha





















