ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തോൽവി

ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്ബര ഇന്ത്യന്‍ വനിതകള്‍ കൈവിട്ടു. യുവതാരം സ്മൃതി മന്ദാന നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് അഞ്ച് വിക്കറ്റിന് തോറ്റു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ എട്ടിന് 111 റണ്‍സെടുത്തു. 19.1 ഓവറില്‍ നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയത്തിലെത്തി. ഇതോടെ ഇംഗ്ലണ്ട് പരമ്ബരയില്‍ 2-0ന് മുന്നിലെത്തി.
ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന ഡാനിയേല വയാറ്റിന്റെ(64) ബാറ്റിംഗാണ് ഇംഗ്ലണ്ടിന് വിജയം നേടികൊടുത്തത്. ലൗറന്‍ വിന്‍ഫീല്‍ഡ്(29) മികച്ച പിന്തുണ കൊടുത്തു. ബ്യൂമണ്ട് (8), ആമി ജോണ്‍സ് (5), നഥാലി സീവര്‍ (1), ഹീതര്‍ നൈറ്റ് (2) എന്നിവരാണ് പുറത്തായ ഇംഗ്ലണ്ട് താരങ്ങള്‍. കാതറീന് ബ്രന്റ് രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി എക്താ ബിഷ്ത് രണ്ടും ദീപ്തി ശര്‍മ, പൂനം യാദവ്, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.
നേരത്തെ, ബാറ്റിംഗില്‍ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. മിതാലി രാജാണ്(20) ഇന്ത്യയുടെ ടോപ് സ്കോറര്‍. ദീപ്തി ശര്‍മ (18), ഫുല്‍മാലി (18), ഹാര്‍ലി ഡിയോള്‍ (14), സ്മൃതി മന്ഥന (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍. ഇംഗ്ലണ്ടിന് വേണ്ടി കാതറിന് ബ്രന്റ് മൂന്നും ലിന്‍സി സ്മിത്ത് രണ്ടും കെറ്റ് ക്രോസ്, ആന്യ ഷ്രബ്സോള്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha





















