ആഡംബരത്തിന്റെ പരകോടിയിലായിരുന്ന ഇഷ അംബാനിയുടെ വിവാഹത്തെ കടത്തിവെട്ടുമോആകാശിന്റെ വിവാഹം എന്നാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി മാർച്ച് 9 ന് വിവാഹിതനാകും. ഇരട്ട സഹോദരിയായ ഇഷ അംബാനിയുടെ ആഡംബര വിവാഹത്തിനു പിന്നാലെയാണു മറ്റൊരു വിവാഹത്തിന് അംബാനി കുടുംബം തയാറെടുക്കുന്നത്. മുംബൈയിലാണ് ചടങ്ങുകൾ..
വജ്രാവ്യാപാരിയും ശതകോടീശ്വരനുമായ പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് അംബാനിക്ക് വധുവായെത്തുന്നത്. മാർച്ചിൽ ഗോവയിൽ വച്ച് ഇരുവരും വിവാഹ മോതിരം കൈമാറിയിരുന്നു.
ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. എത്ര തിരക്കുകള്‍ക്കിടയിലും പ്രണയം സൂക്ഷിക്കാന്‍ സമയം കണ്ടെത്തിയിരുന്ന ഇരുവരും അടുത്ത സുഹൃത്തിനെ തന്നെ ജീവിതപങ്കാളിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്
ജൂണിൽ അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിലായിരുന്നു ആകാശ്–ശ്ലോക വിവാഹനിശ്ചയം. ലോകത്തിലെ ഏറ്റവും ചെലവേറിയ വീടാണിത്. ഒരു ബില്ല്യൺ ഡോളറിന് മുകളിലാണ് വീടിന്റെ ചെലവ്. മുംബൈ നഗരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്
ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, ഭാര്യ ഗൗരി, ആലിയ ഭട്ട്, രൺബീർ കപൂർ, കരൺ ജോഹർ, അയൻ മുഖർജി, വിധു വിനോദ് ചോപ്ര, അനുപമ ചോപ്ര തുടങ്ങിയവരോടൊപ്പം പ്രിയങ്ക ചോപ്രയും ബോയ് ഫ്രണ്ടായ നിക്ക് ജോനാസും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ശതകോടികള്‍ പൊടിച്ച് ആകാശ് അംബാനിയുടെ ബാച്ച്‌ലര്‍ പാര്‍ട്ടി സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മോര്‍ട്ടിസിൽ വെച്ച് നടന്നിരുന്നു. ഫെബ്രുവരി 23 മുതല്‍ 25 വരെയുള്ള പാര്‍ട്ടിയില്‍ രണ്‍ബീര്‍ കപൂര്‍ കരണ്‍ ജോഹര്‍, ഐശ്വര്യറായ് എന്നിവര്‍ ഉള്‍പ്പെടുന്ന ബോളിവുഡ് താരനിര സന്നിഹിതരായിരുന്നു .കൂടാതെ രാഷ്ട്രീയ രംഗത്തെയും സ്പോർട്സ് രംഗത്തെയും പ്രമുഖരും ബാച്ചിലർ പാർട്ടിയിലെ പ്രധാന ക്ഷണിതാക്കളായിരുന്നു.
ആകാശ് അംബാനി വിവാഹ ക്ഷണക്കത്തുതന്നെ പുതുമയാർന്നതായിരുന്നു. കൃഷ്ണന്റെയും രാധയുടെയും ചിത്രം അടങ്ങിയ പിങ്ക് നിറത്തിലുളള പെട്ടിക്ക് അകത്താണ് വിവാഹ ക്ഷണക്കത്ത്. പെട്ടി തുറക്കുമ്പോൾ സംഗീതവും കേൾക്കാം. പെട്ടിക്ക് അകത്ത് കൃഷ്ണന്റെയും രാധയുടെയും ഫോട്ടോ ഫ്രെയിമുണ്ട്. ഫോട്ടോ മാറ്റി കഴിയുമ്പോൾ വിവാഹ ക്ഷണക്കത്ത് കാണാം
ക്ഷണക്കത്തിൽ പറഞ്ഞതനുസരിച്ച് മാർച്ച് 7 നു മെഹന്തിയോടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമാകും . മാർച്ച് 9 നു ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് വിവാഹം.
ആന്റിലയിൽ ആകാശ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. . സ്വിറ്റ്സർലൻഡിലായിരുന്നു ആദ്യഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ പങ്കെടുക്കാനാകാതെ പോയവർക്കാണ് ആന്റിലയിൽ പാർട്ടി സംഘടിപ്പിച്ചത്.
ഇപ്പോൾ അംബാനിയുടെ ആഡംബര വസതിയായ ആന്റില പൂക്കളും വർണശബളമായ ദീപാലങ്കാരങ്ങളും കൊണ്ട് ഒരു നവ വധുവിനെപ്പോലെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഹാരി പോട്ടർ സിനിമകളിലെ തീം അനുസരിച്ചാണ് ആന്റില ഒരുക്കിയിരിക്കുന്നത് . മാന്ത്രിക സ്കൂളായ ഹോഗ്‌വാർട്ട്‌സിലെ ഡിന്നർ ടേബിള്‍, പ്ലാറ്റ്ഫോം 9 3/4, ഹോഗ്‌വാർട്ട്‌സ് എക്സ്പ്രസ് എന്നിവ ആന്റിലയിൽ സൃഷ്ടിച്ചിട്ടുണ്ട് .
ഒഴുകി നടക്കുന്ന മെഴുകിതിരകളും നിഗൂഢമായ സംഗീതവുമെല്ലാം കൂടി ചേർന്നപ്പോൾ ഹാരി പോട്ടറുടെ മാന്ത്രിക ലോകമായി ആന്റില മാറിയിരിക്കുന്നു . പഞ്ചാബി ഗായകൻ ഗുരു രൺധാവയുടെ സംഗീതവിരുന്നു കൂടി ആയതോടെ ശരിക്കും സ്വർഗ്ഗ സമാനമായ അന്തരീക്ഷം . ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പൊൽവൈറലായിക്കഴിഞ്ഞിരിക്കുന്നു.
അമേരിക്കൻ പോപ്പ് ബാൻഡ് 5 പാർട്ടിയിലെ മുഖ്യ ആകര്ഷണമാകുമെന്നാണ് റിപ്പോർട്ടുകൾ .
വധുവിന്റെയും വരന്റെയും ആൾക്കാർ സംയുക്തമായി നടത്തുന്ന പാർട്ടി മാർച്ച് 10 നാണ് . കൂടാതെ മാർച്ച് 11 നു രാത്രി ജിയോ വേർഴ്സ് സെന്ററിൽ വെച്ച് നടത്തുന്ന സൽക്കാരത്തിൽ പ്രമുഖ ബിസിനസ്സ് കാർക്ക് പുറമെ സിനിമ ,രാഷ്ട്രീയ രംഗത്തെയും സ്പോർട്സ് രംഗത്തെയും പ്രമുഖർ പങ്കെടുക്കും
മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ മാമാങ്കം നടന്ന് ആഴ്‌ച്ചകള്‍ക്കിപ്പുറമാണ് മകന്റെ വിവാഹം നടക്കാനൊരുങ്ങുന്നത്.
ആഡംബരത്തിന്റെ പരകോടിയിലായിരുന്ന ഇഷ അംബാനിയുടെ വിവാഹത്തെ കടത്തിവെട്ടുമോആകാശിന്റെ വിവാഹം എന്നാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം .
രാജ്യം സാക്ഷിയായ ഏറ്റവും ആഡംബര വിവാഹത്തിനു പിന്നാലെ മറ്റൊരു വിവാഹത്തിനും അംബാനി കുടുംബം ഒരുങ്ങുമ്ബോള്‍ ഏവരും ഉറ്റുനോക്കുന്നതും അതാണ്.
https://www.facebook.com/Malayalivartha





















