ജമ്മുവില്‍ ബസ് സ്‌റ്റാന്‍ഡിലുണ്ടായ സ്ഫോടനം ഭീകരാക്രമണം; ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനെന്ന് പൊലീസ്; ഗ്രനേഡ് ആക്രമണമെന്ന് പ്രാഥമിക നിഗമനം

ജമ്മുവില്‍ ബസ് സ്‌റ്റാന്‍ഡിലുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനാണെന്നും ജമ്മു ഐ.ജി അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ജമ്മു ബസ് സ്റ്റാന്‍ഡിനകത്ത് സ്പോടനമുണ്ടായത്. പതിനെട്ടോളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ഗ്രനേഡ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ബസിനുള്ളിലാണ് സ്ഫോടക വസ്‌തു സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha





















