രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസില്‍ അഗ്‌നിബാധ...

രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസില്‍ അഗ്‌നിബാധ. കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കവെയാണ് ട്രെയിനിന്റെ ബോഗിയില്‍ തീപിടിച്ചത്. ആളപായമില്ല. രാത്രി 7.04ന് കാണ്‍പുര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. സി7 കോച്ചിന്റെ ട്രാന്‍സ്‌ഫോമറില്‍നിന്ന് തീപടരുകയായിരുന്നു.
ഇതേതുടര്‍ന്ന് കോച്ചില്‍ പുക ഉയര്‍ന്നു. ഉടന്‍തന്നെ ജീവനക്കാരെത്തി തീയണച്ചു. 25 മിനിറ്റ് കാണ്‍പുര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ പിന്നീട് യാത്ര തുടര്‍ന്നു. എന്നാല്‍ 7.39ന് ട്രെയിനില്‍നിന്ന് വീണ്ടും പുക ഉയര്‍ന്നു. റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ തീയണയ്ക്കാന്‍ ഉപയോഗിച്ച പൗഡറാണ് പുകയ്ക്കു കാരണമെന്ന് കണ്ടെത്തി. 7.45ന് ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.
അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അപകടം ഗുരുതരമല്ലെന്നും റയില്‍വെ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ, ഫ്‌ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം ട്രെയിന്‍ വഴിയില്‍ കുടുങ്ങിയതും എക്‌സ്പ്രസിന്റെ വാരാണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശില്‍വച്ച് ട്രെയിനിനു നേരെ കല്ലേറുണ്ടായതും വാര്‍ത്തയായിരുന്നു. ഫെബ്രുവരി 15നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്പായിരുന്നു ഉദ്ഘാടന ചടങ്ങ്. ഡല്‍ഹിയില്‍നിന്നും വാരാണസി വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 9.45 മണിക്കൂര്‍കൊണ്ട് ട്രെയിന്‍ വാരാണസിയില്‍ എത്തും.
കാണ്‍പുര്‍, അലഹബാദ് സ്‌റ്റേഷനുകളില്‍ അടക്കം മൊത്തം 40 മിനിറ്റ് സ്‌റ്റോപ്പുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി 18 മാസം കൊണ്ടാണ് അതിവേഗ ട്രെയിന്‍ തദ്ദേശീയമായി നിര്‍മിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗം. ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. രണ്ട് എക്‌സിക്യൂട്ടീവ് ക്ലാസ് ഉള്‍പ്പെടെ 16 എസി കോച്ചുകളാണ് ഉള്ളത്. 1,128 പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കും
"
https://www.facebook.com/Malayalivartha





















