ജമ്മു കാശ്മീരിലെ ബസ്‌സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി

ജമ്മു കാശ്മീരിലെ ബസ്‌സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ് ചികില്‍സയിലുണ്ടായിരുന്ന ഒരാളാണ് മരിച്ചത്. വ്യാഴാഴ്ചയാണ് ജമ്മുവിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനമുണ്ടായത്. മുഹമ്മദ് ശരിക് എന്നയാള്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ജമ്മു പൊലീസ് മേധാവി ജനറല്‍ എം.കെ സിങ് വ്യക്തമാക്കി.
യാസീര്‍ ജാവേദ് ബട്ട് എന്നയാളാണ് സ്‌ഫോടനം നടത്തിയതെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യാസീര്‍ ജാവേദ് ബട്ടിനെ പിന്തുടര്‍ന്ന് പിടികൂടിയെന്നും പൊലീസ് അറിയിച്ചു. ഏകദേശം 30 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha





















