ഭീകരന്‍മാര്‍ക്ക് ഇനി രക്ഷയില്ല; തുരത്താന്‍ നടപടി തുടരുന്നു; ഭീകരതയ്‌ക്കെതിരായ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് പാക്കിസ്ഥാന്‍

ഭീകരതയ്‌ക്കെതിരായ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് തലവനായ ജമാഅത്ത് ഉദ്ദവയുടെ ലഹോര്‍ ആസ്ഥാനം പാക്കിസ്ഥാന്‍ പൂട്ടി. സംഘടനയുടെ കാരുണ്യ വിഭാഗമായ ഫലാഹി ഇന്‍സാനിയത്ത് ഫൗണ്ടേഷനും (എഫ്‌ഐഎഫ്) പൂട്ടിയിട്ടുണ്ട്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന പേരില്‍ 120ല്‍ അധികം പേരെയും തടങ്കലിലാക്കി. ഇതുകൂടാതെ, വെള്ളിയാഴ്ച നമസ്‌കാരത്തില്‍ മതപ്രസംഗം നടത്തുന്നതില്‍നിന്ന് സയീദിനെ വിലക്കുകയും ചെയ്തു. ലഹോറിലുണ്ടായിട്ടും ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും വെള്ളിയാഴ്ചയിലെ മതപ്രസംഗത്തില്‍നിന്ന് സയീദ് വിട്ടുനില്‍ക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ ആക്ഷന്‍ പ്ലാന്‍(എന്‍എപി) അനുസരിച്ച് നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെയും എഫ്‌ഐഎഫിന്റെ ലഹോറിലെയും മുറിദ്കിയിലെയും ആസ്ഥാനങ്ങളുടെ പൂര്‍ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. പ്രവിശ്യയില്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്കു കീഴിലുള്ള പള്ളികള്‍, മതപഠനശാലകള്‍ മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നിയന്ത്രണവും സര്‍ക്കാര്‍ ഏറ്റെടുത്തു. നിരോധിച്ച സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലഹോറിലെ ജാമിയ മസ്ജിദ് ഖാദ്‌സിയിലാണ് വെള്ളിയാഴ്ചകളില്‍ സയീദ് മതപ്രസംഗം നടത്തിയിരുന്നത്. പള്ളി പഞ്ചാബ് സര്‍ക്കാരിനു കീഴിലായിരുന്ന മുന്‍ അവസരങ്ങളില്‍പ്പോലും മതപ്രഭാഷണം നടത്തുന്നതിന് സയീദിന് വിലക്കുണ്ടായിരുന്നില്ല. ഇപ്പോഴത്തെ വിലക്ക് രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മതപ്രസംഗം നടത്താന്‍ അനുവദിക്കണമെന്ന് സയീദ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍ സയീദും അനുയായികളും പ്രതിഷേധിച്ചില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ പ്രതിനിധി അറിയിച്ചു. സയീദും സംഘവും ജൗഹര്‍ ടൗണിലെ വീട്ടിലേക്കു പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സയീദ് എവിടെയുണ്ടെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് രാജ്യാന്തര സമൂഹം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദികളായ ലഷ്‌കറെ തയിബയുടെ അടുത്ത സംഘടനയാണ് ജമാഅത്തെ ഉദ്ദവ എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2014ല്‍ വിദേശ ഭീകരസംഘടന എന്ന് ജമാഅത്തെ ഉദ്ദവയെ യുഎസ് മുദ്ര കുത്തിയിട്ടുള്ളതുമാണ്. 2012ല്‍ സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎസ് ഇയാളെ നീതിക്കു മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നവര്‍ക്ക് 10 മില്യണ്‍ യുഎസ് ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha





















