ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കോസ്റ്ററിക്കയില്‍

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കോസ്റ്ററിക്കയിലെത്തി. കോസ്റ്ററിക്കന്‍ വിദേശകാര്യമന്ത്രി ലോറെന അഗ്വിലാറും മിനിസ്റ്റര്‍ ഓഫ് പ്രസിഡന്‍സി റോഡോള്‍ഫോ പിസയും വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇന്ത്യന്‍ ഉപരാഷ്ട്രപതിയെ സ്വാഗതം ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ദ്വിദിന സന്ദര്‍ശനമാണ് ഉപരാഷ്ട്രപതി നടത്തുന്നത്. പാരഗ്വായ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഉപരാഷ്ട്രപതി കോസ്റ്ററിക്കയില്‍ എത്തിയത്.
പാരഗ്വായ് രാഷ്ടപതി മരിയോ അബ്ദോ ബെനിറ്റസുമായി എം.വെങ്കയ്യ നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു പൂര്‍ണ പിന്തുണ അറിയിച്ചു പാരഗ്വായ് അറിയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച ബെനിറ്റസ്, ഇന്ത്യയുടെ ആശങ്ക രാജ്യാന്തര തലത്തില്‍ ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പാരഗ്വായ് ഉപരാഷ്ടപതി ഹ്യൂഗോ വലസ്‌ക്വെസ്, ദേശീയ കോണ്‍ഗ്രസ് (സെനറ്റ്) പ്രസിഡന്റ് സില്‍വിയോ ഒവലര്‍ എന്നിവരുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.
https://www.facebook.com/Malayalivartha





















