തന്റെ വണ്ടിയില്‍ ഇടിച്ചത് ചോദ്യം ചെയ്തതിന് അയാളെ ബോണറ്റില്‍ തൂക്കി കാറോടിച്ചു

അമിതവേഗതയിലെത്തിയ വാഹനം മറ്റൊരു വാഹനത്തിലിടിച്ചത് ചോദ്യം ചെയ്യാന്‍ എത്തിയ വാഹനമുടമയെ ബോണറ്റില്‍ തൂക്കി യുവാവിന്റെ കാറോട്ടം.
ബോണറ്റില്‍ തൂങ്ങിക്കിടന്ന ആളുമായി രണ്ടു കിലോമീറ്ററോളം ദൂരമാണ് ഇരുപത്തിമൂന്നുകാരന്‍ വണ്ടി പായിച്ചത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിഡിയോ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
23-കാരന്‍ രോഹിത്ത് മിത്തലാണ് തന്നെ ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റില്‍ തൂക്കി കാറോടിച്ചത്. അമിതവേഗതയിലെത്തിയ രോഹന്റെ കാര്‍ വിര്‍ഭന്‍ സിങ്ങ് എന്നയാളുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു.
ഇതു ചോദിക്കാനെത്തിയതാണ് വിര്‍ഭന്‍ സിങ്ങ്. കാറിന്റെ ബോണറ്റില്‍ പിടിച്ച വിര്‍ഭനുമായി രോഹന്‍ അമിതവേഗത്തില്‍ പാഞ്ഞു. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷിച്ചത്.
സംഭവത്തില്‍ വിവേക് വിഹാര്‍ സ്വദേശിയായ രോഹന്‍ മിത്തലിനെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha





















